Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅഞ്ച്​ എ.ബി.വി.പിക്കാർ ...

അഞ്ച്​ എ.ബി.വി.പിക്കാർ അറസ്​റ്റിൽ

text_fields
bookmark_border
കട്ടപ്പന: മന്ത്രി ജലീൽ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ കട്ടപ്പന ജില്ല വിദ്യാഭാസ ഓഫിസിലേക്ക് നടത്തിയ മാർച്ച്​ സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ അഞ്ച് എ.ബി.വി.പി പ്രവർത്തകരെ കട്ടപ്പന പൊലീസ് അറസ്​റ്റ്​ ചെയ്തു. എ.ബി.വി.പി സംസ്ഥാന ജോയൻറ്​ സെക്രട്ടറി പി.എസ്. ശ്രീഹരി, സംസ്ഥാന സമിതി അംഗം ശരത്ത്, ഗൗതം കൃഷ്ണ, അക്ഷയ് സന്തോഷ്, രാഹുല്‍ സാബു എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. ഇവരെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോവിഡ് പരിശോധനകൾക്കുശേഷം ഇവരെ ജയിലിലേക്ക് അയക്കും. സംഘർഷത്തിനിടെ പ്രവർത്തകരെ പൊലീസ് ലാത്തിവീശിയാണ് പിരിച്ചുവിട്ടത്.
Show Full Article
TAGS:
Next Story