Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭൂപ്രശ്നം: കർഷക ജനത...

ഭൂപ്രശ്നം: കർഷക ജനത കുടിയിറങ്ങും -മാത്യു കുഴൽനാടൻ

text_fields
bookmark_border
നെടുങ്കണ്ടം: ജില്ലയിലെ ജനങ്ങളുടെ തലമുറകളായുള്ള ഭൂപ്രശ്നങ്ങൾക്ക് ശ്വാശതപരിഹാരം ഉണ്ടായില്ലെങ്കിൽ കർഷകജനത കുടിയിറങ്ങലിലേക്ക്​ എത്തുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. മലയോര നാട്ടിൽ കൃഷിയല്ലാതെ മറ്റൊരു ഉപജീവനവും സാധ്യമല്ലാതാവുന്നതോടെ പുതുതലമുറ ജനിച്ചമണ്ണ് ഉപേക്ഷിച്ച് മലയിറങ്ങേണ്ട ഗതികേടാവും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്ത്​ നടന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്​ ബ്ലോക്ക് പ്രസിഡൻറ്​ ഷാജി പുള്ളോലിൽ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകുട്ടി കല്ലാർ, ഇ.എം. ആഗസ്​തി എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ.പൗലോസ്​ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. എസ്​. അശോകൻ, എ.കെ. മണി, ശ്രീമന്ദിരം ശശികുമാർ, എം.എൻ. ഗോപി, കെ.ടി. മൈക്കിൾ, സേനാപതി വേണു, ജി. മുരളി, സി.എസ്​. യശോധരൻ ബെന്നി തുണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു. കോവിൽമല-ഇല്ലിക്കൽമേട് കുടിവെള്ള പദ്ധതി കട്ടപ്പന: കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് കോവിൽമല- ഇല്ലിക്കൽമേട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.ആർ. ശശി നിർവഹിച്ചു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അംഗം ഇന്ദു സാബു അധ്യക്ഷതവഹിച്ചു. കെ.എൻ. വിനോദ്, എം.എം. ദേവസ്യ, ശ്യാം സാബു റെജി കുറ്റിക്കൽ തുടങ്ങിയവർ പങ്കെടുത്തു. പെട്ടിമുടി ദുരന്തത്തിനിരയായവര്‍ക്ക് തമിഴ് സംഘം സഹായം നൽകി മൂന്നാര്‍: പെട്ടിമുടി ദുരന്തത്തിനിരയാവർക്ക്​ മൂന്നാര്‍ തമിഴ്‌സംഘത്തി​ൻെറ നേതൃത്വത്തില്‍ ഇരുപതോളം പേര്‍ക്ക്​​ സഹായംനൽകി. പ്രഥമഘട്ടമെന്ന നിലയില്‍ തുക ഏറെയും വിദ്യാർഥികള്‍ക്കാണ് അനുവദിച്ചത്. കുടുംബത്തിലെ 13പേരും മരിച്ച് തനിച്ചായ കറുപ്പായിയും മാതാപിതാക്കളെ നഷ്​ടപ്പെട്ട സഹോദരങ്ങളായ ഹേമലതയും ഗോപികക്കുമെല്ലാം 25,000 രൂപ നൽകി. താമസയോഗ്യമല്ലാതെ മറ്റിടങ്ങളിലേക്ക് താമസം മാറിയവർക്കും പ്രത്യേക സഹായം നൽകി. കേരളത്തിലെ 10 സംഘങ്ങളുടെ സഹായത്തോടെയാണ് തുക സമാഹരിച്ചത്​. മൂന്നാര്‍ തമിഴ്‌സംഘം കോഓഡിനേറ്റര്‍ ജയപാല്‍ അധ്യക്ഷതവഹിച്ചു. ഓള്‍ കേരള തമിഴ് ഫെഡറേഷന്‍ പ്രസിഡൻറ്​ അബൂബക്കര്‍, ജനറല്‍ സെക്രട്ടറി മുത്തുരാമന്‍, കോഓഡിനേറ്റര്‍ വീരാനം മുരുകല്‍ എന്നിവർ നേതൃത്വം നൽകി. തമിഴ് സംഘം വൈസ്പ്രസിഡൻറ്​ ശക്തിവേല്‍, സെക്രട്ടറി ഗുണശീലന്‍, ട്രഷറർ പ്രകാശ്, എക്‌സിക്യൂട്ടീവ് മെംബര്‍മാരായ ഡോ. ജയകൃഷ്ണന്‍, കാശി എന്നിവര്‍ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story