Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമത്സ്യമേഖലയിലും...

മത്സ്യമേഖലയിലും സ്​റ്റാർട്ടപ്​​; കാളാഞ്ചി വിത്തുൽപാദനത്തിൽ രാജ്യത്തെ ആദ്യ സ്വകാര്യസംരംഭം

text_fields
bookmark_border
കൊച്ചി: മത്സ്യകൃഷിയിൽ പുത്തനുണർവിന് വഴിയൊരുക്കുന്ന സ്​റ്റാർട്ടപ് സംരംഭവുമായി ഫിഷറീസ് ബിരുദധാരികൾ. വ്യാപകമായി കൃഷി ചെയ്യുന്നതും മികച്ച വിപണനമൂല്യമുള്ളതുമായ കാളാഞ്ചിയുടെ വിത്തുൽപാദനത്തിന് കേന്ദ്ര ഓരുജലകൃഷി ഗവേഷണസ്ഥാപനത്തി​ൻെറ (സിബ) സഹായത്തോടെയാണ് സംരംഭം. സ്​റ്റാർട്ടപ് രൂപത്തിൽ സ്വകാര്യമേഖലയിൽ രാജ്യത്ത് ആദ്യമായാണ് കാളാഞ്ചിയുടെ ഹാച്ചറി വരുന്നത്. സിബ വികസിപ്പിച്ച കാളാഞ്ചിയുടെ വിത്തുൽപാദന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. കർണാടക സ്വദേശികളായ മൂന്ന് ഫിഷറീസ് ബിരുദധാരികളാണ് കേരളത്തിലുൾപ്പെടെ കാളാഞ്ചി കൃഷിയുടെ ഗതിനിർണയിക്കുന്ന സ്​റ്റാർട്ടപ്പിന് പിന്നിൽ. കാളാഞ്ചിക്കുഞ്ഞുങ്ങൾക്ക് കർഷകർക്കിടയിൽ ആവശ്യക്കാരേറെയാണെങ്കിലും യഥാസമയം മതിയായ തോതിൽ ലഭിക്കാറില്ല. ഒരുകിലോ കാളാഞ്ചിക്ക് വിപണിയിൽ 450 രൂപ മുതൽ 700 രൂപ വരെയാണ്​ വില. ഇവയുടെ ഹാച്ചറി നടത്തിപ്പിന് മികച്ച സാങ്കേതികവൈദഗ്ധ്യം ആവശ്യമാണെന്നതിനാൽ സ്വകാര്യമേഖലയിലുള്ളവർ കാളാഞ്ചി വിത്തുൽപാദനരംഗത്തേക്ക് കടന്നുവരാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് സിബയുടെ സഹകരണത്തോടെ ഫിഷറീസ് പ്രഫഷനലുകൾ സ്​റ്റാർട്ടപ് സംരംഭവുമായി മുന്നോട്ടുവരുന്നത്. സിബയുടെ കാളാഞ്ചി ഹാച്ചറിയിലേക്ക് പഠനകാലയളവിൽ നടത്തിയ സന്ദർശനമാണ് വി.എസ്. കാർത്തിക ഗൗഡ, കൗഷിക് എലൈക്, സചിൻ വി. സാവൻ എന്നിവർക്ക് സ്​റ്റാർട്ടപ് തുടങ്ങാൻ പ്രചോദനമായത്. രാജ്യത്തെ മത്സ്യകൃഷി മേഖലയിൽ സുപ്രധാന നാഴികക്കല്ലാണ് ഈ സംരംഭമെന്ന് സിബ ഡയറക്ടർ ഡോ കെ.കെ. വിജയൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story