Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപട്ടയം വാഗ്​ദാനം...

പട്ടയം വാഗ്​ദാനം ചെയ്​ത്​ പണപ്പിരിവ്​; പഞ്ചായത്ത്​ പ്രസിഡൻറടക്കം നാലുപേർക്കെതിരെ വഞ്ചനക്കുറ്റത്തിന് കേസ്​

text_fields
bookmark_border
കട്ടപ്പന: ഇടുക്കി മൂന്ന്​ ചെയിനിൽ പട്ടയം നൽകുന്നതിന്​ കർഷകരിൽനിന്ന് പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ ഇടത്​ പഞ്ചായത്ത്​ പ്രസിഡൻറുമാർ അടക്കം നാലുപേർക്കെതിരെ ഉപ്പുതറ പൊലീസ് വഞ്ചനക്കുറ്റത്തിന് കേസെടുത്തു. ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ മൂന്നു ചെയിനിലെ പട്ടയത്തിന് 2500ഓളം കർഷകരിൽനിന്ന്​ പണപ്പിരിവ് നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. സമരസമിതി ചെയർമാൻ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ.എൽ. ബാബു, കൺവീനർ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.ആർ. ശശി, സെക്രട്ടറി കെ.ജെ. ജോസഫ്, ട്രഷറർ ടി.എൻ. ഗോപിനാഥപിള്ള എന്നിവർക്കെതിരെയാണ് കേസ്. മൂന്ന് ​ചെയിനിൽ പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിൽ സമരസമിതിക്ക്​ പണം നൽകിയ 192 കർഷകരും ആർ.വൈ.എഫ് ജില്ല ജോയൻറ്​ സെക്രട്ടറി അജോ കുറ്റിക്കനും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയിലാണ് നടപടി. അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളിലെ പദ്ധതിപ്രദേശത്ത് പട്ടയം നൽകാമെന്നുപറഞ്ഞ് 2500ഓളം കർഷകരിൽനിന്ന് 500 മുതൽ 12,000 രൂപ വരെ പിരിച്ചെന്നാണ് പരാതി. പത്തുചെയിനിലെ ഭൂമി ആവശ്യമി​െല്ലന്ന് കെ.എസ്.ഇ.ബി പ്രഖ്യാപിച്ചതോടെയാണ് പദ്ധതി പ്രദേശത്തെ പട്ടയപ്രശ്നം സജീവമായത്. തുടർന്ന്, 2018 മേയ് 25ന് മാട്ടുക്കട്ടയിൽ കർഷകരുടെ യോഗം വിളിക്കുകയുമായിരുന്നു. ഇ.എസ്. ബിജിമോൾ എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികൾ പങ്കെടുത്തു. എന്നാൽ, മൂന്നു ചെയി​നിൽ പട്ടയം നൽകാൻ കഴിയി​െല്ലന്ന റവന്യൂവകുപ്പി​ൻെറ നിലപാട് സർക്കാർ അംഗീകരിച്ചതോടെ കർഷകർ വെട്ടിലായി. ഇതാണ് പരാതിയുമായി കർഷകർ രംഗത്തുവരാൻ കാരണം. രാഷ്​ട്രീയ സമ്മർദം മൂലം നിസ്സാര വകുപ്പിട്ടാണ് പൊലീസ് കേസെടുത്തതെന്നും അന്വേഷണം കാര്യക്ഷമമ​െല്ലന്നും പരാതിയുണ്ട്. ഇതിനെതിരെ പ്രക്ഷോഭം തുടങ്ങാനും വഞ്ചിതരായ കർഷകർ ആലോചിക്കുന്നുണ്ട്. കർഷകരുടെ ഭൂമി സർവേ നടത്തുന്നതിന് സ്വകാര്യ സർവേയർമാരെ ഉപയോഗിച്ചതിന്​ അവർക്ക് കർഷകർ നൽകിയ പണമാണ് ഇതെന്നും അനധികൃതമായി ആരിൽനിന്നും പണം പിരിച്ചിട്ടില്ലെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. ഇതുസംബന്ധിച്ച കണക്കുകൾ സമരസമിതി യോഗത്തിൽ അവതരിപ്പിച്ചതാണെന്നും ഭാരവാഹികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story