Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅനാഥരാകില്ല പാത്തുവും...

അനാഥരാകില്ല പാത്തുവും ജമീലയും; കൈപിടിച്ച്​ വെല്‍ഫെയര്‍ അസോസിയേഷന്‍

text_fields
bookmark_border
പെരുമ്പാവൂര്‍: പാത്തുവി​ൻെറയും ജമീലയുടെയും സംരക്ഷണം വെളിയത്തുനാട് വെല്‍ഫെയര്‍ അസോസിയേഷന്‍ ട്രസ്​റ്റ്​ ഏറ്റെടുത്തു. അറക്കപ്പടി പെരുമാനി എടത്താക്കര മസ്ജിദിന് സമീപം കരേപ്പറമ്പില്‍ വീട്ടില്‍ പരേതരായ മുഹമ്മദ്-ആമിന ദമ്പതികളുടെ മക്കളായ ഇവരുടെ ജീവിതകഥ 'മാധ്യമം' ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാനസിക വിഭ്രാന്തിയുള്ള ഇവരെ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നാല് സൻെറ്​ കോളനിയിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് കഴിഞ്ഞിരുന്നത്. നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണവും നാട്ടില്‍നിന്ന് അകന്ന് താമസിക്കുന്ന ബന്ധുക്കളുടെ അന്വേഷണവും മാത്രമായിരുന്നു ആശ്രയം. ബി.എസ്​സി കമ്പ്യൂട്ടര്‍ ബിരുദധാരിയായിരുന്ന പാത്തുവിന്​ മൂന്ന് മക്കളുണ്ട്​. വിവാഹത്തിന് മുമ്പും ശേഷവും അധ്യാപനം ഉൾപ്പെടെയുള്ള ജോലികള്‍ക്ക് പോയിരുന്നു. ജമീലക്ക്​ രണ്ട് മക്കളാണുള്ളത്​. വില്ലേജില്‍ ശിപായിയായിരുന്ന മുഹമ്മദ്, ഇരുവര്‍ക്കും വിദ്യാഭ്യാസം നല്‍കിയശേഷം വിവാഹം കഴിപ്പിച്ചെങ്കിലും രോഗബാധിതരായതോടെ ഭര്‍ത്താക്കന്‍മാര്‍ കൈയൊഴിയുകയായിരുന്നു. വ്യാഴാഴ്ച നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ട്രസ്​റ്റ്​ ഭാരവാഹികള്‍ ഇവരെ കൂട്ടിക്കൊണ്ടുപോയി. ആവശ്യമായ ചികിത്സയും പരിചരണവും നല്‍കി ഇവരുടെ ജീവിതം സുരക്ഷിതമാക്കുമെന്ന് ട്രസ്​റ്റ്​ ചെയര്‍മാന്‍ ഡോ. പി.എം. മന്‍സൂര്‍ ഹസന്‍, പ്രസിഡൻറ്​ സി.പി. സലീം, സെക്രട്ടറി കെ.ഇ. അലിയാര്‍, വി.എ. മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story