Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅതിർത്തി ഗ്രാമങ്ങളിൽ...

അതിർത്തി ഗ്രാമങ്ങളിൽ കോവിഡ്​ വർധിക്കുന്നു; ആശങ്കയിൽ ജനം

text_fields
bookmark_border
കട്ടപ്പന: കേരള-തമിഴ്​നാട്​ അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ജില്ലയിലെ അതിർത്തി മേഖലകളായ കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, വണ്ടന്മേട്, കട്ടപ്പന, കാഞ്ചിയാർ, ഉപ്പുതറ, ചക്കുപള്ളം, കുമളി ഗ്രാമപഞ്ചായത്തുകളില്‍ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്​. നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളിൽ മാത്രം മുപ്പതിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ മുന്നൂറിലേറെ പേര്‍ നിരീക്ഷണത്തിലാണ്. കോവിഡ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടികയില്‍ നിരവധിപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട്ടിലെ കമ്പം, ഗൂഡല്ലൂര്‍, തേനി പ്രദേശത്ത്​ കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമാണ്​. അതിര്‍ത്തി മേഖലകളിലെ സമാന്തര പാതകള്‍ തുറന്നിട്ടതോടെ ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഭീഷണിയാണ്​. തമിഴ്‌നാട്ടില്‍നിന്ന്​ വന്നുപോകുന്നവരിൽനിന്നാണ്​ അതിര്‍ത്തി ഗ്രാമങ്ങളില്‍ കോവിഡ് പകരുന്നതെന്നാണ്​ ആരോഗ്യവകുപ്പി​ൻെറ സംശയം. ലോക്ഡൗണി​ൻെറ തുടക്കത്തിൽ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നിരീക്ഷണം കര്‍ശനമാക്കിയിരുന്നു. എന്നാല്‍, പിന്നീട് നിരീക്ഷണത്തിൽ ഇളവ് വന്നതോടെയാണ്​ അതിർത്തി മേഖലയിലെ സമാന്തര പാതകൾ ഉണര്‍ന്നത്​. കാട്ടുവഴികളിലൂടെ നിരവധിപേരാണ്​ അതിര്‍ത്തി കടന്ന് എത്തുന്നത്​. ഇവരിൽ ഏറെയും ഏലത്തോട്ടങ്ങളിൽ പണിക്കെത്തുന്ന തൊഴിലാളികളാണ്. കമ്പം, തേനി, ഗൂഡല്ലൂര്‍ പ്രദേശത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. ഇവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് ആളുകള്‍ കൂടതലായും വന്നുപോകുന്നത്​. ജീപ്പുകളിലും ചെറിയ വാനുകളിലുമാണ്​ തമിഴ്‌നാട്ടില്‍നിന്നും തൊഴിലാളികളെ കുത്തിനിറച്ച്​ കൊണ്ടുവരുന്നത്. അതിര്‍ത്തിയില്‍ മതിയായ പരിശോധനയില്ലാത്തതാണ് ഇതിന്​ കാരണം. കാട്ടുപാതകളിലൂടെ എത്തുന്നവരെ കണ്ടെത്താൻ കഴിയാത്തത്​ ആരോഗ്യവകുപ്പിനും പൊലീസിനും തിരിച്ചടിയാണ്. ഇതിനിടെ, തമിഴ്നാട്ടിൽ നടക്കുന്ന ഏലം ഓൺലൈൻ ലേലത്തിൽ കേരളത്തിൽനിന്നുള്ള വ്യാപാരികളെ പങ്കെടുപ്പിക്കാത്തത് പ്രതിഷേധത്തിനും ഇടയാക്കി. എന്നാൽ, പുറ്റടിയിൽ നടക്കുന്ന ലേലത്തിന്​ തമിഴ്നാട്ടിൽനിന്നുള്ള വ്യാപാരികൾ പങ്കെടുക്കുന്നതിന്​ തടസ്സമില്ല. തൂക്കൂപാലം ടൗണ്‍ അടയ്​ക്കുന്നത്​ സാമ്പത്തിക പ്രതിസന്ധി -വ്യാപാരികൾ കട്ടപ്പന: കോവിഡി​ൻെറ പേരില്‍ തുടര്‍ച്ചയായി തൂക്കുപാലം ടൗണ്‍ അടച്ചിടുന്നത്​ വ്യാപാരികള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കെ.വി.വി.ഇ.എസ് യൂനിറ്റ് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നെടുങ്കണ്ടം പുഷ്പക്കണ്ടത്ത് രോഗം സ്ഥിരീകരിച്ചതിന്​ 15 ദിവസവും കരുണാപുരം പഞ്ചായത്തിലെ ചോറ്റുപാറയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഇറച്ചിക്കടയില്‍വന്നതി​ൻെറ പേരില്‍ 14 ദിവസവും കോവിഡ് ബാധിച്ച് മരിച്ചയാള്‍ തൂക്കുപാലത്തെ ആശുപത്രിയില്‍ ചികിത്സ തേടിയതി​ൻെറപേരില്‍ 17 ദിവസവും ടൗണ്‍ അടച്ചിട്ടു. ഇതോടെ ടൗണിലെ 300ലധികം ചെറുകിട വ്യാപാരികൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഭൂരിഭാഗംപേരും ബാങ്കുകളില്‍നിന്ന്​ വായ്പയെടുത്തവരാണ്. പ്രതിദിന തിരിച്ചടവ് അടക്കമുള്ളവ മുടങ്ങി. ബാങ്ക് വായ്പകള്‍ക്ക് പലിശ ഒഴിവാക്കി തിരിച്ചടവിന്​ കൂടുതല്‍ സമയം അനുവദിക്കണം. ഇക്കാര്യമുന്നയിച്ച്​ കലക്ടര്‍ക്ക് നിവേദനം നല്‍കിയാതായി പ്രസിഡൻറ്​ വി.എം. സാലി, സെക്രട്ടറി എന്‍. ഭദ്രന്‍, ജോയൻറ്​ സെക്രട്ടറി കെ. സുബൈര്‍ എന്നിവര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story