Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജൂനിയർ നഴ്​സുമാരുെട...

ജൂനിയർ നഴ്​സുമാരുെട സമരം പിൻവലിച്ചു

text_fields
bookmark_border
കളമശ്ശേരി: സ്​റ്റൈപൻഡ്​​ വർധനക്ക്​ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രികളിൽ ജൂനിയർ നഴ്​സുമാർ നടത്തിവന്ന അനിശ്ചിതകാല സമരം ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ താൽക്കാലികമായി പിൻവലിച്ചു. നിലവിൽ ലഭിക്കുന്ന 13,900ൽനിന്ന്​ 16,680 രൂപയിലേക്ക് ഉയർത്തിയതായി ആരോഗ്യമന്ത്രിയുടെ അറിയിപ്പിന്മേലും നിലവിൽ മെഡിക്കൽ കോളജുകളിൽ രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്തും താൽക്കാലികമായി പിൻവലിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. 20 ശതമാനം എന്ന നാമമാത്രമായ വർധനയിൽ തൃപ്തര​െല്ലങ്കിലും കോവിഡ് പ്രതിസന്ധി തീരുന്ന പക്ഷം വിഷയം പരിശോധിക്കാമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം പിൻവലിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതി​ൻെറ അടിസ്ഥാനത്തിൽ 12ാം തീയതി മുതൽ ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കും. എന്നാൽ, ഡ്യൂട്ടിയിൽനിന്ന്​ വിട്ടുനിന്നുള്ള സമരം പിൻവലി​െച്ചങ്കിലും മറ്റ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് നീങ്ങുമെന്നും അസോസിയേഷൻ ഭാരവാഹികളായ പ്രസിഡൻറ്​ ബി.പി. അർജുനും സെക്രട്ടറി ഉജ്വൽ കൃഷ്ണനും വ്യക്തമാക്കി. സ്​റ്റൈപൻഡ് വർധന ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 21 മുതലാണ് കേരളത്തിലെ ഏഴ് ഗവ. മെഡിക്കൽ കോളജുകളിൽനിന്നുള്ള 375ൽപരം നഴ്സുമാർ സമരം ആരംഭിച്ചത്. കോവിഡ് കണക്കിനൊപ്പം പ്രദേശംകൂടി വെളിപ്പെടുത്തണം കളമശ്ശേരി: കോവിഡ് ബാധിതരുടെ കണക്ക് പുറത്ത് വിടുമ്പോൾ എവിടെയൊക്കെയാണ് എന്നുള്ളത് അറിയാത്തത് ജനങ്ങളിൽ ആശങ്ക കൂട്ടുന്നു. വാർഡ് തിരിച്ചോ പ്രദേശത്തി​ൻെറ പേരോ വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കാരണം, ശ്രദ്ധയോടെ സുരക്ഷിതമായി നടക്കുന്ന ജനങ്ങൾക്ക് ഇപ്പോഴും രോഗം പകരുന്നതി​ൻെറ ഉറവിടം അറിയാൻ കഴിയുന്നില്ല. അതത് പ്രദേശത്തെ നഗരസഭകൾക്കുപോലും റിപ്പോർട്ട് കിട്ടുന്നില്ലയെന്നാണ് പൊതുവേ ആക്ഷേപം. അസുഖബാധിതർ ആരായിരുന്നു എന്നറിയാതിരിക്കുകയും അവരുമായി സമ്പർക്കം പുലർത്തിയവർ നിരത്തിൽ ഇറങ്ങി നടക്കുന്നതും വ്യാപനത്തിന് ഇടനൽകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. അസുഖമുള്ള പ്രദേശങ്ങൾ അതത് ദിവസം തന്നെ പൊതുജനങ്ങൾക്ക് അറിയാൻ കഴിഞ്ഞാൽ ഒരു പരിധി വരെ ജനങ്ങൾക്ക് ജാഗ്രത പാലിക്കാൻ സാധിക്കും. ജില്ല ഭരണകൂടത്തി​ൻെറ കണക്ക് വരുമ്പോൾ എവിടെയൊക്കെയെന്ന് തിരക്കിയാൽ നഗരസഭക്കോ ആരോഗ്യവിഭാഗത്തിനോ ഒരു വ്യക്തതയും ഉണ്ടാകുന്നില്ല. പൊലീസ് ബാരിക്കേഡുകളുമായി റോഡ് അടച്ചുകെട്ടാൻ വരുമ്പോഴാണ് വാർഡ് കൗൺസിലർമാരും പ്രദേശവാസികളും അറിയുന്നതെന്നാണ് ജനത്തി​ൻെറ പരാതി. ഇതിന് പരിഹാരമായി കോവിഡ് കണക്കിനൊപ്പം പ്രദേശംകൂടി വെളിപ്പെടുത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ മനാഫ് പുതുവായിൽ ജില്ല കലക്ടർക്ക് പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story