Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനൂതന സാങ്കേതികവിദ്യ...

നൂതന സാങ്കേതികവിദ്യ സാധാരണക്കാരിലേക്കും; മണ്ണ് സംരക്ഷണ വകുപ്പില്‍ പരിശീലനം

text_fields
bookmark_border
തൊടുപുഴ: സംസ്ഥാന മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിലെ തെരഞ്ഞെടുക്കപ്പെട്ട സാങ്കേതികവിഭാഗം ഉദ്യോഗസ്ഥര്‍ക്കായി ജിയോ സ്‌പേഷല്‍ ടെക്‌നോളജിയെക്കുറിച്ച്​ 10 ദിവസത്തെ വെര്‍ച്വല്‍ പരിശീലന പരിപാടി ആരംഭിച്ചു. തൊടുപുഴയിലെ സോയില്‍ സർവേ അസി. ഡയറക്​ടർ ഓഫിസില്‍ തയാറാക്കിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സോയില്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് സോയില്‍ സർവേ സംസ്ഥാന ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. വകുപ്പിനു കീഴിലെ വിവിധ സാങ്കേതിക വിദ്യകളെക്കുറിച്ച്​ സാധാരണക്കാര്‍ക്ക് ലളിതമായി മനസ്സിലാക്കാന്‍ അവസരമുണ്ടാക്കുന്നതിനുള്ള ആദ്യപടിയാണ് ഉദ്യോഗസ്ഥതലത്തിലെ പരിശീലന പരിപാടി. സോയില്‍ സർവേ വകുപ്പി​ൻെറ പക്കല്‍ വിവിധ പ്രദേശങ്ങളിലെ മണ്ണി​ൻെറ ഘടനയെപ്പറ്റി ​േഡറ്റ നിലവിലുണ്ട്. ഈ ​േഡറ്റ ദുരന്ത നിവാരണം പോലെ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമല്ല കൃഷി, ജലസേചനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കും കൂടി ഉപയുക്തമാണ്. ഇതിനായി ​േഡറ്റയുടെ ഉപയോഗം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിന് വകുപ്പിനെ സജ്ജമാക്കുകയെന്നതാണ്​ പരിശീലനത്തി​ൻെറ ലക്ഷ്യം. സോയില്‍ സര്‍വേ വകുപ്പിലെ തെരഞ്ഞെടുക്കപ്പെട്ട 36 ഉദ്യോഗസ്ഥര്‍ക്കാണ് ആദ്യഘട്ട പരിശീലനം. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇൻസ്​റ്റിട്ട്യൂട്ട്​ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആൻഡ്​​ കേരള (ഐ.ഐ.ടി.എം.കെ) നേതൃത്വത്തിലാണ് പരിശീലനം. ഐ.ഐ.ടി.എം.കെയിലെ അസി.പ്രഫ. ടി. രാധാകൃഷ്ണന്‍, സീനിയര്‍ ജിയോ സയൻറിസ്​റ്റുമാരായ ആര്‍. അനീഷ് കുമാര്‍, എസ്. അഞ്​ജു, ജൂനിയര്‍ റിസര്‍ച് ഫെലോ പി. നിഖില്‍ എന്നിവർ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story