Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനഗരഹൃദയം കടന്ന്...

നഗരഹൃദയം കടന്ന് രാജനഗരിയിലേക്ക്

text_fields
bookmark_border
ആദ്യദിനം ആളു കുറവ് കൊച്ചി: ആലുവയിൽ നിന്നാരംഭിച്ച് കൊച്ചിയുടെ നഗരം കടന്ന് മെട്രോ തൃപ്പൂണിത്തുറയുടെ പടിവാതിലിൽ. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച സർവിസ് പുനരാരംഭിച്ചപ്പോൾ ഓടിയെത്തിയത് പേട്ടയിലെ പുതിയ സ്​റ്റേഷനിലേക്ക് കൂടിയാണ്. നിരക്കിളവ് അടക്കം പ്രഖ്യാപിച്ച് വീണ്ടും സജീവമായ മെട്രോ വീണ്ടും നഗരജീവിതത്തിൻെറ ഭാഗമായി. തിങ്കളാഴ്​ച ഉച്ചക്ക് 12.30ഓടെയായിരുന്നു വിഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ പാത ഉദ്ഘാടനം ചെയ്തത്. രണ്ടുമണിക്കുശേഷം പേട്ടയിൽനിന്ന് ആലുവയിലേക്കും തിരിച്ചും സർവിസ് നടന്നു. ആദ്യദിനം താരതമ്യേന യാത്രക്കാർ കുറവായിരുന്നു. മാസങ്ങൾക്ക് ശേഷം തുറന്ന സ്​റ്റേഷനുകളിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ്​ യാത്രക്കാരെ പ്രവേശിപ്പിച്ചത്. തെർമൽ സ്കാനർ ഉപയോഗിച്ച് താപനില പരിശോധിച്ചു. സാമൂഹിക അകലം പാലിച്ച് ക്യൂ നിൽക്കാൻ സൗകര്യമൊരുക്കി. ടിക്കറ്റിനുള്ള പണം കാഷ് ബോക്സിൽ നിക്ഷേപിച്ച് സുരക്ഷിതമായാണ് ടിക്കറ്റ് നൽകിയത്. ഓരോ നാല് മണിക്കൂറിലും സ്​റ്റേഷനിലെ പൊതുജന സമ്പർക്കമുള്ള സ്ഥലങ്ങൾ അണുമുക്​തമാക്കി. ഒന്നിടവിട്ട സീറ്റുകളിലാണ് യാത്രക്കാരെ ഇരിക്കാൻ അനുവദിച്ചത്. ഇരിക്കാൻ പാടില്ലാത്ത സീറ്റുകളിൽ പ്രത്യേകം അടയാളം രേഖപ്പെടുത്തിയിരുന്നു. സാമൂഹിക അകലം പാലിച്ച് നിൽക്കുന്നതിന് ട്രെയിനിന്​ ഉൾവശത്തും ലിഫ്റ്റിലും അടയാളമിട്ടിരുന്നു. ഓരോ സ്​റ്റേഷനുകളിലും 20 സെക്കൻഡ് വീതം നിർത്തി ട്രെയിനുകളിൽ ശുദ്ധവായു സഞ്ചാരം ഉറപ്പാക്കി. ആദ്യാവസാന സ്​റ്റേഷനുകളായ ആലുവയിലും പേട്ടയിലു​ം വാതിലുകൾ തുറന്ന് അഞ്ച് മിനിറ്റ്​ വീതം നിർത്തിയിട്ട ശേഷമാണ് യാത്ര പുനരാരംഭിച്ചത്. ആകെയുള്ള 25 ട്രെയിനുകളിൽ പത്ത് എണ്ണമാണ് തിങ്കളാഴ്ച ഓടിയത്. യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലായിരിക്കും മറ്റു ട്രെയിനുകൾ ട്രാക്കിലെത്തുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story