Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ് ബാധിത​െൻറ...

കോവിഡ് ബാധിത​െൻറ സമ്പർക്കം: വ്യാപാര സ്ഥാപനങ്ങൾ അടച്ചു

text_fields
bookmark_border
കോവിഡ് ബാധിത​ൻെറ സമ്പർക്കം: വ്യാപാര സ്ഥാപനങ്ങൾ അടച്ചു പീരുമേട്​: കോവിഡ് ബാധിത​ൻെറ സമ്പർക്കത്തെ തുടർന്ന് പീരുമേട്ടിലെ വ്യാപാരസ്ഥാപനങ്ങളും ബെവ്​കോയുടെ മദ്യവിൽപനശാലയും അടച്ചു. ശനിയാഴ്​ച പീരുമേട്ടിലെ ചുമട്ടുതൊഴിലാളിക്കും ഭാര്യക്കുമാണ്​ രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ മക​ൻെറ ഭാര്യക്ക് കഴിഞ്ഞമാസം രോഗം ക​െണ്ടത്തിയിരുന്നു. ചുമട്ടുതൊഴിലാളി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലടക്കം സമ്പർക്കമുണ്ടാവുകയും മദ്യവിൽപനശാലയിൽ ഒരുലോഡ് മദ്യം ഇറക്കിയതിലും പങ്കാളിയായിരുന്നു. ഇ​േതതു​ടർന്ന്​ ചുമട്ടുതൊഴിലാളികളും ബെവ് കോ ഔട്​ലെറ്റിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. ഇയാളുമായി സമ്പർക്കമുള്ള കടകളാണ് അടച്ചത്. വീടിനുസമീപം താമസിക്കുന്നവരും നിരീക്ഷണത്തിലാണ്. കഴിഞ്ഞമാസമാണ് ചുമട്ടുതൊഴിലാളിയുടെ മക​ൻെറ വിവാഹം പീരുമേട്ടിൽ നടന്നത്. തമിഴ്നാട് ചെന്നൈ സ്വദേശിയായിരുന്നു വധു. വിവാഹശേഷം നടത്തിയ പരിശോധനയിൽ വധുവിന്​ കോവിഡ് സ്ഥിരീകരിക്കുകയും മറ്റുള്ളവരുടെ ഫലം നെഗറ്റിവുമായിരുന്നു. തുടർന്ന് ഏതാനും ആഴ്ചകൾക്കുശേഷം രോഗലക്ഷണം പ്രകടമായതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം പീരുമേട്ടിലെ ഓട്ടോ ഡ്രൈവർക്കും രോഗം കണ്ടെത്തിയിരുന്നു. റവന്യൂ വകുപ്പ്​ ഓൺലൈൻ പട്ടയമേളക്കൊരുങ്ങുന്നു ചെറുതോണി: പഞ്ചായത്ത്​ തെരഞ്ഞെടുപ്പിന്​ മുമ്പ്​ കോവിഡ് മാനദണ്ഡം പാലിച്ച്​ ഓൺലൈൻ പട്ടയമേള നടത്താൻ റവന്യൂ വകുപ്പ് തിരക്കിട്ട നീക്കം ആരംഭിച്ചു. 5000 കുടുംബംഗങ്ങൾക്ക്​ പട്ടയം നൽകാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. തിരക്കിട്ട പട്ടയജോലി നടക്കുന്നു​െണ്ടങ്കിലും ആയിരത്തോളം പട്ടയങ്ങൾ മാത്രമാണ് ഇതുവരെ തയാറായിട്ടുള്ളത്. കോവിഡ് വ്യാപിച്ചതോടെ ജീവനക്കാർ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാറിയതാണ്​ പട്ടയ നടപടി ഇഴയാൻ കാരണം. കഴിഞ്ഞ മാർച്ചിൽ പട്ടയമേള നടത്താനായിരുന്നു തീരുമാനം. കോവിഡ് ഭീഷണിയിൽ അവസാന നിമിഷം മാറ്റിവെച്ചു. കഴിഞ്ഞ ഒന്നു മുതൽ തെരക്കിട്ട ജോലികളാണ്​ നടക്കുന്നത്​. ഇടതുസർക്കാർ അധികാരത്തിൽ വന്നതിനുശേഷം ജില്ലയിൽ നാലു പട്ടയമേളകളാണ് നടത്തിയത്. 2017 മേയ് 21ന്​ കട്ടപ്പനയിൽ നടത്തിയ ആദ്യമേളയിൽ 5490 പട്ടയം വിതരണം ചെയ്തു. 2018 ഫെബ്രുവരി 17ന്​ കുമളി, ഇരട്ടയാർ, അടിമാലി എന്നിവിടങ്ങളിൽ നടത്തിയ രണ്ടാമത്തെ മേളയിൽ 8864 പട്ടയം നൽകി. 2019 ജനുവരി 22ന്​ കുട്ടിക്കാനത്ത് നടത്തിയ മേളയിൽ 6075 പേർക്ക്​ പട്ടയം ലഭിച്ചു​. ഏറ്റവുമൊടുവിൽ കഴിഞ്ഞ ജനുവരി 24ന് കട്ടപ്പനയിൽ നടത്തിയ പട്ടയമേളയിൽ 8101 പേർക്ക്​ പട്ടയം വിതരണം നടത്തി. ഈ സർക്കാർ വന്നതിനുശേഷം 28,545 പേർക്ക്​ പട്ടയം നൽകി. കഴിഞ്ഞയാഴ്ച കൊലുമ്പൻകോളനിയിൽ 25 കുടുംബങ്ങൾക്ക്​ പട്ടയം നൽകിയത്​ ഉൾപ്പെടെയുള്ള കണക്കാണിത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story