Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനാണയം വിഴുങ്ങി മൂന്നു...

നാണയം വിഴുങ്ങി മൂന്നു വയസ്സുകാര​െൻറ മരണം: മാതാവ് അനിശ്ചിതകാല സമരം ആരംഭിച്ചു

text_fields
bookmark_border
നാണയം വിഴുങ്ങി മൂന്നു വയസ്സുകാര​ൻെറ മരണം: മാതാവ് അനിശ്ചിതകാല സമരം ആരംഭിച്ചു ആലുവ: മൂന്നു വയസ്സുകാരൻ പൃഥ്വിരാജ് നാണയം വിഴുങ്ങിയതിനെ തുടർന്ന് മരിച്ച സംഭവത്തിൽ കുറ്റക്കാരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപിച്ച് മാതാവ് നന്ദിനി അനിശ്ചിതകാല സമരം ആരംഭിച്ചു. ആലുവ ജില്ല ആശുപത്രിക്ക് മുന്നിൽ, പട്ടികജാതി -പട്ടിക വർഗ ഏകോപന സഭയുടെ നേതൃത്വത്തിൽ രൂപവത്​കരിച്ച പൃഥ്വിരാജ് നീതി ആക്​ഷൻ കൗൺസിലി​ൻെറ നേതൃത്വത്തിലാണ്​ സമരം. നന്ദിനിയെ കൂടാതെ മുത്തശ്ശി യശോദ, യശോദയുടെ അനുജത്തി പുഷ്പ എന്നിവരും പ​ങ്കെടുത്തു. പോസ്​റ്റുമാർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണകാരണം നാണയം വിഴുങ്ങിയതല്ലെന്ന് കണ്ടെത്തിയിരുന്നു. ചികിത്സയുടെ ഭാഗമായി നടത്തിയ രണ്ട് എക്സ്റേകളിലും ഒന്നല്ല രണ്ട് നാണയമാണ് ഉള്ളതെന്ന് കണ്ടെത്തി. കാക്കനാട് കെമിക്കൽ ലാബിൽനിന്ന്​ ലഭിച്ച ആന്തരികാവയവ പരിശോധന റിപ്പോർട്ടിൽ ശ്വാസംമുട്ടൽ മൂലം കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും നേരിയ തകരാർ ഉണ്ടായതായാണ് പറയ​ുന്നത്​. ആലുവ ജില്ല ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടിയത്. എന്നാൽ, ഈ ആശുപത്രികളിലൊന്നും ചികിത്സ നൽകാതെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. പൃഥ്വിരാജ് കഴിഞ്ഞ രണ്ടിന് പുലർച്ചയാണ് മരിച്ചത്.
Show Full Article
TAGS:
Next Story