Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right...

വള്ളംകളിയില്ലേലെന്നാ... പകരം ഓണമുണ്ടല്ലോ?

text_fields
bookmark_border
കഴിഞ്ഞ രണ്ടു​ വർഷമായി സമയത്ത്​ നടക്കാതെ മാറ്റിവെച്ച ആലപ്പുഴയുടെ സ്വന്തം നെഹ്​റു ട്രോഫി വള്ളംകളി ഇക്കുറി നടക്കാതെ പോയി. വെള്ളപ്പൊക്കം തന്നെയായിരുന്നു കഴിഞ്ഞ രണ്ടു​തവണ മത്സരം മാറ്റിവെക്കാൻ കാരണം. തീയതി മാറ്റിവെക്കേണ്ടി വ​െന്നങ്കിലും വള്ളംകളി നടക്കാതെ പോയില്ല. ഇക്കുറിയും വെള്ളപ്പൊക്ക ആശങ്ക കൊല്ലം പിറന്നപ്പോൾ മുതൽ വള്ളംകളി പ്രേമികളെ അലട്ടിയിരുന്നു. അതിനിടയാണ്​ മാർച്ച്​ മുതൽ കോവിഡ്​ ഭീഷണി ആരംഭിച്ചത്​. കുറച്ച്​ നാളുകൾക്കുള്ളിൽ വൈറസ്​ ഉയർത്തിയ ഭീഷണി അവസാനിക്കുമെന്ന കണക്കുകൂട്ടലുകൾ തകിടം മറിയുകയായിരുന്നു. 1952ൽ ആരംഭിച്ച നെഹ്​റു ട്രോഫി ജലമേള 1953ൽ നടന്നില്ല. 1981ലും 2011ലും വിജയികൾ ഉണ്ടായില്ല. വള്ളംകളി നടന്നില്ലെങ്കിലും കോവിഡ്​ കാലത്തെ വരവേൽക്കാൻ ആലപ്പുഴ സജീവമായി ഉണർന്നിട്ടുണ്ട്​. കോവിഡ്​ പ്രോ​ട്ടോകോൾ പാലിച്ച്​ മാറിമറിയുന്ന കണ്ടെയ്​ൻമൻെറ്​ സോണുകൾക്കിടയിലും നിയന്ത്രണം നിലനിൽക്കുന്ന വ്യാപാര സമുച്ചയങ്ങളിലും പൊതുമാർക്കറ്റുകളിലുമായി ജനം ഓണത്തി​ൻെറ ഭാഗമായി മാറുന്ന കാഴ്​ചയാണ്​ ചുറ്റിലും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story