Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകേരള സർവകലാശാല

കേരള സർവകലാശാല

text_fields
bookmark_border
​ടൈം ടേബിള്‍ തിരുവനന്തപുരം: നാലാം സെമസ്​റ്റര്‍ എം.എഡ് (2018-2020 അഡ്മിഷന്‍) വാചാ പരീക്ഷ സെപ്റ്റംബര്‍ 14ന്​ ആരംഭിക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍. 2020 ജൂലൈയില്‍ നടത്തിയ നാലാം സെമസ്​റ്റര്‍ എം.എ ഇംഗ്ലീഷ് പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ ഏഴിനും എം.എ ഹിസ്​റ്ററി പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ എട്ടിനും എം.എ സംസ്‌കൃതം ജനറല്‍ പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 14 നും ആരംഭിക്കും. പുതുക്കിയ പരീക്ഷാകേന്ദ്രം സെപ്റ്റംബര്‍ ഏഴുമുതല്‍ നടത്താനിരുന്ന അഞ്ചും ആറും സെമസ്​റ്റര്‍ ബിഎസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.സി.എ (2017-അഡ്മിഷന്‍, എസ്.ഡി.ഇ) പ്രാക്ടിക്കല്‍ പരീക്ഷാകേന്ദ്രം പാളയത്തുള്ള പഴയ എസ്.ഡി.ഇ ബിള്‍ഡിങ്ങില്‍നിന്ന്​ കാര്യവട്ടം യൂനിവേഴ്‌സിറ്റി എൻജിനീയറിങ്​ കോളജിലേക്ക് പുതുക്കി നിശ്ചയിച്ചു. എം.ബി.എ സീറ്റ് ഒഴിവ് ഐ.എം.കെയില്‍ എം.ബി.എ (ട്രാവല്‍ ആൻഡ്​​ ടൂറിസം) പ്രവേശനം ആഗ്രഹിക്കുന്നവർ വ്യാഴാഴ്​ച ഉച്ചക്ക്​ രണ്ടിന്​ കാര്യവട്ടം ഐ.എം.കെയില്‍ എത്തണം. ജനറല്‍, എസ്.ഇ.ബി.സി, ബി.പി.എല്‍ സീറ്റുകളില്‍ ഒഴിവുകളുണ്ട്. ഐ.എം.കെ സെലക്ട് ലിസ്​റ്റിലെ റാങ്ക് അനുസരിച്ച് സീറ്റ്​ അനുവദിക്കും. പുതുക്കിയ പരീക്ഷാതീയതി തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ജൂലൈ ആറിന്​ ലോക്ഡൗണ്‍ കാരണം മാറ്റി​െവച്ച അഞ്ചാം സെമസ്​റ്റര്‍ ഇൻറഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍എല്‍.ബി/ ബി.കോം.എല്‍എല്‍.ബി/ ബി.ബി.എ.എല്‍എല്‍.ബി ഡിഗ്രി പരീക്ഷയുടെ പേപ്പര്‍ 3 -സിവില്‍ പ്രൊസീജ്യര്‍ കോഡ് ആൻഡ്​​ ലിമിറ്റേഷന്‍സ് ആക്ട് സെപ്റ്റംബര്‍ 14ന് നടത്തും. തിരുവനന്തപുരം നഗരസഭ പരിധിയില്‍ പരീക്ഷാകേന്ദ്രം ആവശ്യപ്പെട്ട വിദ്യാർഥികള്‍ നേരത്തേ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതണം. മറ്റ് സബ്‌സൻെററുകള്‍ തെരഞ്ഞെടുക്കുകയും എന്നാല്‍, പരീക്ഷ എഴുതാന്‍ കഴിയാത്തതുമായ വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാലക്കു​ കീഴിലെ ലോ കോളജുകളില്‍ എഴുതാം. ജൂലൈ എട്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പേപ്പര്‍ 4 -ഫാമിലി ലോ II, സെപ്റ്റംബര്‍ എട്ടിലേക്കും ജൂലൈ 10ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പേപ്പര്‍ 5 -കോണ്‍സ്​റ്റിറ്റ്യൂഷന്‍ ലോ II , സെപ്റ്റംബര്‍ 11 ലേക്കും പുനഃക്രമീകരിച്ചു. വിദ്യാർഥികള്‍ക്ക് സര്‍വകലാശാല പരിധിയിലുള്ള ലോ കോളജുകള്‍ സൗകര്യപ്രദമായി തെരഞ്ഞെടുക്കാം. പരീക്ഷാകേന്ദ്രം മാറാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അതത് കോളേജ് പ്രിന്‍സിപ്പൽമാരെ സെപ്റ്റംബര്‍ നാലിനുമുമ്പ് അറിയിക്കണം. പരീക്ഷ ഫലം 2020 ജനുവരിയില്‍ നടന്ന ഒന്നാം സെമസ്​റ്റര്‍ ബി.കോം ​േകാമേഴ്‌സ് ആൻഡ്​ ടൂറിസം ആൻഡ്​ ട്രാവല്‍ മാനേജ്‌മൻെറ്​ (2013 ന് മുമ്പുള്ള അഡ്മിഷന്‍), 2019 നവംബറില്‍ നടന്ന രണ്ടാം സെമസ്​റ്റര്‍ ബി.കോം കോമേഴ്‌സ് ആൻഡ്​​ ടൂറിസം ആൻഡ്​ ട്രാവല്‍ മാനേജ്‌മൻെറ്​ (2013 ന് മുമ്പുള്ള അഡ്മിഷന്‍), 2019 ജൂലൈയില്‍ നടന്ന നാലാം സെമസ്​റ്റര്‍ ബി.കോം കോമേഴ്‌സ് ആൻഡ്​​ ടൂറിസം ആൻഡ്​​ ട്രാവല്‍ മാനേജ്‌മൻെറ്​ എന്നീ പരീക്ഷകളുടെ (2010, 2011 ലെ മേഴ്‌സിചാന്‍സ്, 2012 ലെ സപ്ലിമൻെററി ചാന്‍സ് ഉള്‍പ്പെടെ) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓണ്‍ലൈനായി സെപ്റ്റംബര്‍ 14 വരെ അപേക്ഷിക്കാം. 2020 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്​റ്റര്‍ സി.ബി.സി.എസ്.എസ് ബി.എസ്​സി ബിരുദ പരീക്ഷയുടെ (2013 നു മുമ്പ്​ സ്‌കീം) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബര്‍ 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. 2019 ഡിസംബറില്‍ നടന്ന മൂന്നാം സെമസ്​റ്റര്‍ എം.എ സോഷ്യോളജി, എം.എസ്.ഡബ്ല്യു, എം.എസ്​സി ബോട്ടണി, ഹോം സയന്‍സ് (റെഗുലര്‍/ സപ്ലിമൻെററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്​മപരിശോധനക്ക് അ​േപക്ഷിക്കാനുള്ള തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story