Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightട്രോളി വിൽക്കാൻ...

ട്രോളി വിൽക്കാൻ ഒ.എൽ.എക്സിൽ പരസ്യം നൽകിയയാളുടെ പണം തട്ടി

text_fields
bookmark_border
മൂവാറ്റുപുഴ: ട്രോളി വിൽക്കാൻ ഓൺലൈനിൽ ഒ.എൽ.എക്സിലൂടെ പരസ്യം നൽകിയ മൂവാറ്റുപുഴ സ്വദേശിയുടെ അയ്യായിരം രൂപ ‍ഡിജിറ്റൽ യു.പി.ഐ പേയ്മൻെറ്​ ആപ് വഴി തട്ടിയെടുത്തു. കാവുംങ്കര പാറേക്കണ്ടത്തിൽ മുഹമ്മദി​ൻെറ പണമാണ് സൈനിക ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആൾ തട്ടിയെടുത്തത്. മുഹമ്മദ് ഓൺലൈൻ വിപണനത്തിനുള്ള ആപ്പിലൂടെ ട്രോളി വിൽക്കാനായി പരസ്യം നൽകിയ ഉടൻ പട്ടാള ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ്​ മുഹമ്മദിനെ വിളിച്ചത്. എറണാകുളത്തുനിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ ഇയാൾ ഫോണിൽ ഡിജിറ്റൽ പേയ്മൻെറ് ആപ്പ് വഴി പണം അയക്കാമെന്നും ട്രോളി മറ്റൊരാൾ വന്നു വാങ്ങിക്കൊള്ളുമെന്നും അറിയിച്ചു. മുഹമ്മദി​ൻെറ ഫോണിൽ ഡിജിറ്റൽ പേമൻെറ് ആപ്പ് ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് മക​ൻെറ ഫോണിലെ ഡിജിറ്റൽ പേമൻെറ് ആപ്പ് വഴി പണം അയക്കാൻ സംവിധാനമൊരുക്കി. തുടർന്ന് അഞ്ച്​ രൂപ ആദ്യം അയച്ചിട്ടുണ്ടെന്നും പണം എത്തിയോ എന്ന്​ പരിശോധിക്കാനും ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ, അഞ്ച്​ രൂപ മുഹമ്മദി​ൻെറ അക്കൗണ്ടിൽനിന്നാണ് നഷ്​ടമായത്. ഇതറിയിച്ചപ്പോൾ ഉടൻ 2000 രൂപ അയക്കാമെന്ന് ഇയാൾ അറിയിച്ചു. ഇതിനായി പേമൻെറ് ആപ് വഴി അയക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യാനും ആവശ്യപ്പെട്ടു. എന്നാൽ, വീണ്ടും മുഹമ്മദി​ൻെറ അക്കൗണ്ടിൽനിന്ന്​ 2000 രൂപ കൂടി നഷ്​ടമായി. തുടർന്ന് പണം നഷ്​ടപ്പെട്ടതായി അറിയിച്ചപ്പോൾ മുഹമ്മദി​ൻെറ അക്കൗണ്ടിൽ 5000 രൂപ തികച്ചില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും 5000 രൂപ അക്കൗണ്ടിൽ ഇട്ട് മിനിമം ബാലൻസ് ഉറപ്പാക്കാനും വിഡിയോ കാളിലൂടെ ഇയാൾ മുഹമ്മദിനെ നിർബന്ധിച്ചു. ഇതിനുശേഷം 3000 രൂപ കൂടി ഇയാൾ മുഹമ്മദി​ൻെറ അക്കൗണ്ടിൽനിന്ന് തട്ടിയെടുത്തു. മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story