Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2020 11:58 PM GMT Updated On
date_range 25 Aug 2020 11:58 PM GMTവീട്ടിൽ പട്ടയമെത്തിച്ച് താലൂക്ക് ഓഫിസ് ജീവനക്കാർ
text_fieldsbookmark_border
മട്ടാഞ്ചേരി: കോവിഡ് കാലത്ത് അർഹരായവരുടെ വീട്ടിൽ പട്ടയമെത്തിച്ച് കൊച്ചി താലൂക്ക് ഓഫിസ് ജീവനക്കാർ. ഫോർട്ട്കൊച്ചി ഫിഷർമെൻ കോളനിയിലെ മത്സ്യത്തൊഴിലാളികൾക്കാണ് കൊച്ചി തഹസിൽദാർ സുനിത ജേക്കബിൻെറയും ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആൻറണി ഹെർട്ടിസിൻെറയും നേതൃത്വത്തിൽ പട്ടയം നൽകിയത്. അഞ്ചുപേർക്ക് താലൂക്ക് ഓഫിസിൽ പട്ടയം നൽകി ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ബാക്കി 98 പേരുടെ പട്ടയമാണ് ചൊവ്വാഴ്ച വീട്ടിലെത്തിച്ചത്. ഫോർട്ട്കൊച്ചി വില്ലേജ് ഓഫിസർ കെ.എ. ഫൈസൽ, ഭൂരേഖ തഹസിൽദാർ ടി.എൻ. ദേവരാജൻ, ജീവനക്കാരായ പ്രീതി സുകുമാരൻ, പി.പി. സ്മിത, സുധി, സാബു, വിനോദ് തുടങ്ങിയവരും തഹസിൽദാരോടൊപ്പമുണ്ടായിരുന്നു. ec matta PATTAYAM ഫിഷർമെൻ കോളനിയിൽ തഹസിൽദാരുടെ നേതൃത്വത്തിൽ പട്ടയം വീട്ടിലെത്തിച്ച് നൽകിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story