Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രതിസന്ധി മറികടന്ന്...

പ്രതിസന്ധി മറികടന്ന് ചേന്ദമംഗലത്തെ കായ്​ കർഷകർ

text_fields
bookmark_border
പ്രതിസന്ധി മറികടന്ന് ചേന്ദമംഗലത്തെ കായ്​ കർഷകർ നേടിയത് നൂറുമേനി പറവൂർ: കോവിഡ് പ്രതിസന്ധി മറികടന്ന് നൂറുമേനിവിളവുമായി ചേന്ദമംഗലത്തെ നേന്ത്രക്കായ്​ കർഷകർ. എന്നാൽ, ഓണം അടുത്തെത്തിയിട്ടും വില കാര്യമായി മെച്ചപ്പെടാത്തത്​​ പ്രതിസന്ധി സൃഷ്​ടിക്കുകയാണെന്ന്​ കർഷകനും, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ എ.എം. ഇസ്മായിൽ പറയുന്നു. ഏതാനും ആഴ്ച മുമ്പുവരെ നിലനിന്ന വിലത്തകർച്ചയിൽനിന്ന്​ കായയുടെ വില കിലോക്ക്​ 40 - 45 വരെ ഉയർന്നിട്ടുണ്ട്. എന്നാലും കൂലിച്ചെലവിന്​ അനുസൃതമായി വില മെച്ചപ്പെട്ടിട്ടില്ലെന്നാണ്​ കർഷകർ പറയുന്നത്​. ജൂൺ ആദ്യവാരത്തോടെ വിളവെടുപ്പ് ആരംഭിച്ച കർഷകരാണ് കനത്ത നഷ്​ടത്തി​ൻെറ കഥ പറയുന്നത്. പുറമെനിന്ന്​ വരുന്ന കായക്ക് നികുതി ഏർപ്പെടുത്തിയാൽ കേരളത്തിലെ കർഷക​ൻെറ പ്രതിസന്ധിക്ക് മാറ്റമുണ്ടാകുമെന്നാണ് കർഷകനായ പി.വി. ശിവൻ പറയുന്നത്​. എ.ഐ. ഇസ്മയിൽ രക്ഷാധികാരിയായി പി.വി. ശിവൻ, കെ.എ. ഇസ്മയിൽ, കെ.ജി. അജോ എന്നിവർ ചേർന്ന് പാലാതുരുത്തിൽ ഒരുമ എന്ന പേരിൽ സ്വാശ്രയ ഗ്രൂപ് രൂപവത്കരിച്ച് സ്വന്തമായും, പാട്ടത്തിനെടുത്ത ഭൂമിയിലുമാണ് കൃഷി. ഈ വർഷം ചേന്ദമംഗലം പഞ്ചായത്തിലാകെ അമ്പതിനായിരം വാഴകളാണ് കർഷകർ വിളയിച്ചെടുത്തത്. കഴിഞ്ഞ വർഷം 56 രൂപവരെ ഒരു കിലോ കായക്ക് കർഷകന് ലഭിച്ചിരുന്നെങ്കിൽ അതി​ൻെറ പകുതി വില പോലും ആദ്യം വിളവെടുത്ത കർഷകർക്ക് ലഭിച്ചില്ല. ഓണത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ചന്തകളിൽ പത്ത് ശതമാനം വില കൂട്ടി കർഷകരിൽനിന്നും കായ വാങ്ങുന്നത് ഇവർക്ക്​ സഹായമാകുമെന്ന് കൃഷി ഓഫിസർ പി.സി. ആതിര വ്യക്തമാക്കി. പഞ്ചായത്തി​ൻെറ പദ്ധതി വിഹിതത്തിൽനിന്നും നല്ല ഇനം വാഴ കണ്ണുകൾ വാങ്ങി നൽകിയും, വളത്തിന്​ സബ്സിഡി നൽകിയും കർഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന്​ പ്രസിഡൻറ് ടി.ജി. അനൂപ് പറഞ്ഞു. കൂടുതൽ വാഴകൃഷി ചെയ്ത 9,10,11 വാർഡുകൾ കണ്ടെയ്​ൻമൻെറ് സോണായി അടച്ചി​ട്ടെങ്കിലും ഗ്രാമപഞ്ചായത്ത് ബദൽ സംവിധാനം ഏർപ്പെടുത്തിയത് കർഷകർക്ക് ആശ്വാസമായി. കൃഷി ഓഫിസറെ കൂടാതെ അസിസ്​റ്റൻറുമാരായ പി.എ. പ്രദീപ്, സിജി രാജു എന്നിവരുടെ കോഓഡിനേഷനും കൃഷിയിൽ നേട്ടം കൊയ്യാൻ കർഷകർക്ക് പിൻബലമായുണ്ട്​. EA PVR banana krishi ചേന്ദമംഗലത്തെ ഏത്തവാഴ തോട്ടത്തിൽനിന്ന്​ വിളവെടുത്ത കുലകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story