Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപുത്തൻ വിദ്യാഭ്യാസനയം...

പുത്തൻ വിദ്യാഭ്യാസനയം ഉന്നത വിദ്യാഭ്യാസത്തെ മാന്ദ്യത്തിലേക്ക് നയിക്കും -ചെന്നിത്തല

text_fields
bookmark_border
കളമശ്ശേരി: കേന്ദ്രസർക്കാറി​ൻെറ പുത്തൻ വിദ്യാഭ്യാസ നയം ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് വിദ്യാഭ്യാസ മേഖലയിൽ അമിത അധികാരം നൽകാനാണെന്നും ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കനത്ത മാന്ദ്യത്തിന് വഴിവെക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി ടീച്ചേഴ്​സ് ഓർഗനൈസേഷൻ ഓഫ് കേരള സംഘടിപ്പിച്ച 'പുത്തൻ വിദ്യാഭ്യാസനയവും ഉന്നത വിദ്യാഭ്യാസമേഖല നേരിടുന്ന വെല്ലുവിളിയും' വിഷയത്തിൽ നടന്ന വെബിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ജി.സിയെ മാറ്റി ഹയർ എജുക്കേഷൻ കമീഷൻ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തി​ൻെറ രൂപവത്കരണം ഉന്നത വിദ്യാഭ്യാസം സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഹമ്മദ് കബീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അലീഗഢ്​ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. പി.കെ. അബ്​ദുൽ അസീസ്, പ്രഫ. ജോസ് ജോസഫ്, ഡൽഹി ജെ.എൻ.യുവിലെ ഡോ. ബർട്ടൻ ക്ലീറ്റസ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. കോൺഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി ടീച്ചേഴ്​സ് ഓർഗനൈസേഷൻ ഓഫ് കേരള പ്രസിഡൻറ്​ പ്രഫ. കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജ്യോതികുമാർ ചാമക്കാല, പ്രഫ. ജുനൈദ് ബുഷിരി, ഡോ. സി. വിനോദൻ, ആർ.എസ്. ശശികുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story