Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചെക്ക്​ കേസിൽ നടൻ...

ചെക്ക്​ കേസിൽ നടൻ റിസബാവയെ അറസ്​റ്റ്​ ചെയ്യാൻ ഉത്തരവ്​

text_fields
bookmark_border
കൊച്ചി: ചെക്ക്​ കേസിൽ സിനിമ നടൻ റിസബാവയെ അറസ്​റ്റ്​ ചെയ്യാൻ കോടതി ഉത്തരവ്​. എളമക്കര സ്വദേശി സാദിഖിന്​ കോടതി നിർദേശപ്രകാരം നൽകാനുണ്ടായിരുന്ന 11 ലക്ഷം രൂപ സമയ പരിധി കഴിഞ്ഞിട്ടും നൽകാത്തതിനെത്തുടർന്നാണ് എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിസബാവയെ അറസ്​റ്റ്​ ചെയ്​ത്​ ഹാജരാക്കാൻ നിർദേശിച്ച്​ വാറൻറ്​​ പുറപ്പെടുവിച്ചത്​. 2014 ലാണ്​ കേസിനാസ്​പദമായ സംഭവം​. പരാതിക്കാരനായ സാദിഖി​ൻെറ മകനും റിസബാവയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നു. ഈ പരിചയത്തിൽ റിസബാവ 11 ലക്ഷം രൂപ സാദിഖിൽനിന്ന്​ കടം വാങ്ങി. തുടർന്ന്​ പലതവണ പണം ചോദിച്ചെങ്കിലും മടക്കി നൽകാൻ തയാറായില്ല. ഒടുവിൽ റിസബാവ നൽകിയ ചെക്ക്​ സാദിഖ്​ ബാങ്കിൽ സമർപ്പിച്ചപ്പോൾ മടങ്ങി. തുടർന്നാണ്​ സാദിഖ്​ കേസ്​ നൽകിയത്​. വിചാരണയിൽ 2018ൽ കോടതി റിസബാവയെ മൂന്ന്​ മാസം തടവിനും 11 ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചിരുന്നു. പിഴ നൽകിയാൽ ഇത്​ സാദിഖിന്​ നൽകാനായിരുന്നു നിർദേശം. പിഴ നൽകിയില്ലെങ്കിൽ ഒരു മാസം കൂടി തടവ്​ അടക്കം മൊത്തം നാല്​ മാസം തടവ്​ അനുഭവിക്കണമെന്ന്​ നിർദേശമുണ്ടായിരുന്നു. ഈ വിധി​ ചോദ്യം ചെയ്​ത്​ റിസബാവ നൽകിയ അപ്പീലിൽ സെഷൻസ്​ കോടതി ശിക്ഷ 11 ലക്ഷം രൂപ പിഴ മാത്രമാക്കി കുറച്ചു. പിഴ അടച്ചില്ലെങ്കിൽ മാത്രം ഒരുമാസം തടവ്​ എന്നായിരുന്നു ഉത്തരവ്​. റിസബാവ ഹൈകോടതിയെ സമീപിച്ചെങ്കിലും പിഴ തുകയുടെ കാര്യത്തിൽ ഇടപെടാൻ തയാറായില്ല. പകരം പണം നൽകാൻ ആറ്​ മാസത്തെ സാവകാശം നൽകി. ഈ കാലാവധി ചൊവ്വാഴ്​ച കഴിഞ്ഞതിനെത്തുടർന്നാണ്​ വിചാരണ കോടതി അറസ്​റ്റ്​ വാറൻറ്​ പു​റപ്പെടുവിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story