Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആലുവയിൽ ഓപറേഷന്‍...

ആലുവയിൽ ഓപറേഷന്‍ ബ്രേക് ത്രൂ നടപ്പാക്കണം -എം.എൽ.എ

text_fields
bookmark_border
ആലുവ: നഗരത്തില്‍ കാലവര്‍ഷ സമയത്ത് നിരന്തരമായി അനുഭവപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ ജില്ല ഭരണകൂടത്തി‍ൻെറ ഓപറേഷന്‍ ബ്രേക് ത്രൂ പദ്ധതി നടപ്പാക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. ചെറിയ മഴയിൽപോലും നഗരത്തി​ൻെറ വിവിധ ഭാഗങ്ങൾ വെള്ളക്കെട്ടിലാവുകയാണ്. വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറുന്നുണ്ട്. ഇതുമൂലം ഓരോ തവണയും വ്യാപാരികൾക്ക് വലിയ നഷ്​ടമാണ് സംഭവിക്കുന്നത്. നഗരസഭയുടെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ പരിമിതിയുണ്ട്​. വെള്ളക്കെട്ടില്ലാതാക്കാൻ പൊതുമരാമത്ത് വകുപ്പ് താൽപര്യം എടുക്കുന്നില്ലെന്നും എം.എൽ.എ ആരോപിച്ചു. പ്രചാരണ യാത്ര നടത്തി കീഴ്മാട്: ബ്രേക്കിങ് ന്യൂസ് കുട്ടമശ്ശേരി വാട്സ്​ആപ് ഗ്രൂപ്പി‍ൻെറ ആഭിമുഖ്യത്തിൽ കോവിഡ് ജാഗ്രത സന്ദേശ പ്രചാരണയാത്ര സംഘടിപ്പിച്ചു. കുട്ടമശ്ശേരി കവലയിൽനിന്ന്​ ആരംഭിച്ച സന്ദേശപ്രചാരണ യാത്ര കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വി.വി. മന്മഥൻ കോവിഡ് ജാഗ്രത ബോധവത്​കരണ പ്രഭാഷണം നടത്തി. ബോധവത്​കരണ പരിപാടികൾക്ക് ജബ്ബാർ, ഷിഹാബ്, ഫിറോസ്, നിസാർ, ഷമീർ, സുനിൽ ഘോഷ്, സദറുദ്ദീൻ, അഫ്സൽ സാദത്ത്, ഹസീബ്, മുജീബ്, കബീർ എന്നിവർ നേതൃത്വം നൽകി. ക്യാപ്‌ഷൻ ea51 jagrada yathra കോവിഡ് ജാഗ്രത സന്ദേശയാത്ര നടത്തിയ ബ്രേക്കിങ് ന്യൂസ് കുട്ടമശ്ശേരി ഗ്രൂപ് അംഗങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story