Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാറിടിച്ച്​ വീട്ടമ്മ...

കാറിടിച്ച്​ വീട്ടമ്മ മരിച്ചു

text_fields
bookmark_border
പത്തനംതിട്ട: കടയിൽ സാധനം വാങ്ങുകയായിരുന്ന വീട്ടമ്മ നിയന്ത്രണം വിട്ട്​ പാഞ്ഞുവന്ന കാറിടിച്ച്​ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭർത്താവിന്​ പരിക്കേറ്റു. കരിമ്പനാകുഴി ആലുംമൂട്ടിൽ സത്യ​ൻെറ (പുഷ്​പാംഗദൻ) ഭാര്യ ശാന്തയാണ്​ (56) മരിച്ചത്​. പത്തനംതിട്ട റിങ്​റോഡിൽ സൻെറ്​ സ്​റ്റീഫൻസ്​ കത്തീഡ്രലിനടുത്തായിരുന്നു അപകടം. ഇവിടെ ചായക്കട നടത്തുന്ന സത്യനും ശാന്തയും തൊട്ടടുത്ത ഉണക്കമീൻ കടയിൽ സാധനം വാങ്ങാൻ നിൽക്കവെയാണ്​ അപകടം. അമിത വേഗത്തിൽ എത്തിയ കാർ ദമ്പതികളെ ഇടിച്ച്​ തെറിപ്പിച്ചശേഷം മരത്തിലിടിച്ച്​ നിന്നു. ശാന്തയുടെ കാലി​ൻെറ ഒരുഭാഗം അറ്റുപോയി. ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ കൊണ്ടുപോകവെ ശാന്ത മരിച്ചു. സത്യൻ പരിക്കുകളോടെ ചികിത്സയിലാണ്​. കാർ ഓടിച്ചിരുന്ന യുവാക്കളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. കാറിൽനിന്ന്​ മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്​. പടം: PTD22 santha വൃക്കരോഗം ബാധിച്ച്​ മരിച്ചയാൾക്ക്​ കോവിഡ്​ പത്തനംതിട്ട: വൃക്കരോഗം ബാധിച്ച്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ്​ സ്ഥിരീകരിച്ചു. പത്തനംതിട്ട ചെന്നീർക്കര തെക്കേക്കര വാലുതറയിൽ മധുവാണ്​ (48)​ ചൊവ്വാഴ്​ച മരിച്ചത്​. ഭാര്യ: ഇന്ദിര. മകൻ: അച്ചു. സംസ്​കാരം പിന്നീട്​. പടം: PTD21 madhu covid
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story