Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്ന് ഉദ്യോഗസ്ഥർക്ക്...

മൂന്ന് ഉദ്യോഗസ്ഥർക്ക് എക്സൈസ് കമീഷണറുടെ അഭിനന്ദനം

text_fields
bookmark_border
ചാരുംമൂട്: വ്യാജമദ്യ വിൽപനക്കും വിപണനത്തിനും എതിരെ ശക്തമായ റെയ്ഡുകൾക്ക് നേതൃത്വം നൽകിയ നൂറനാട് എക്സൈസ് റേഞ്ചിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് എക്സൈസ് കമീഷണർ എസ്. അനന്തകുമാർ അഭിനന്ദന പത്രിക നൽകി. നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷ് കുമാർ, പ്രിവൻറിവ് ഓഫിസർമാരായ അബ്​ദുൽ ഷുക്കൂർ, സദാനന്ദൻ എന്നിവർക്കാണ് അഭിനന്ദന പത്രിക നൽകിയത്. നൂറനാട് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ഒരുലക്ഷം രൂപ വില വരുന്ന ചാരായം, രണ്ട് ലക്ഷം വിലവരുന്ന വാറ്റ് ഉപകരണങ്ങൾ, 2500 ലിറ്റർ കോട, 84 ലിറ്റർ ചാരായം, 30 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ, രണ്ട് ലക്ഷം വില വരുന്ന ആഡംബര ബൈക്ക് എന്നിവയും കഞ്ചാവ് സംഘങ്ങളെയും പിടികൂടിയതിനാണ് അഭിനന്ദന പത്രിക നൽകിയത്. റേഞ്ച്​ പരിധിയിലുള്ള എല്ലാ വാറ്റുകേന്ദ്രങ്ങളും സ്പിരിറ്റ് സൂക്ഷിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളും കഞ്ചാവ് സംഘങ്ങളും എക്സൈസ് ഷാഡോ ടീമി​ൻെറ നിരീക്ഷണത്തിലാണ്. പരാതികൾ 0479-2383400, 9400069503 നമ്പറുകളിൽ അറിയിക്കാം. ഇ.ഐ.എ നിയമ ഭേദഗതി കരട് തള്ളണം -എൽ.ജെ.ഡി ചെങ്ങന്നൂർ: കേന്ദ്ര സർക്കാറി​ൻെറ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടി​ൻെറ കരട് തള്ളിക്കളയണമെന്ന് ലോക് താന്ത്രിക് ജനതാദൾ ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി. ഈ ആവശ്യമുന്നയിച്ച്​ വ്യാഴാഴ്ച പഞ്ചായത്ത്​ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹം നടത്തും. മണ്ണുപരിശോധന തുടങ്ങി കായംകുളം: കൃഷ്ണപുരം സാംസ്കാരിക വിനോദകേന്ദ്രത്തിൽ സാഹസിക വിനോദകേന്ദ്രം സ്ഥാപിക്കുന്നതിന്​ മണ്ണുപരിശോധന തുടങ്ങി. 93.91 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൃത്രിമ തടാകത്തിൽ കൂടുതൽ വിനോദ പരിപാടികൾ ആവിഷ്കരിക്കുന്നതിന് ടൂറിസം പ്രമോഷൻ കൗൺസിലിന് ചുമതല നൽകിയിട്ടുള്ളതായി യു. പ്രതിഭ എം.എൽ.എ അറിയിച്ചു. ചുറ്റുമതിൽ, കവാടങ്ങൾ എന്നിവ നിർമിക്കാൻ മൂന്ന് കോടികൂടി അനുവദിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story