Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎതിർത്ത്​​ സി.പി.ഐയും;...

എതിർത്ത്​​ സി.പി.ഐയും; രാഷ്​ട്രീയ വിവാദമായി ദുരിതാശ്വാസത്തിലെ വേർതിരിവ്​

text_fields
bookmark_border
മൂന്നാർ: പെട്ടിമുടി ദുരന്തത്തിലും കരിപ്പൂർ വിമാനാപകടത്തിലും മരിച്ചവർക്ക് വ്യത്യസ്​ത അളവിൽ സഹായധനം പ്രഖ്യാപിച്ചതിനെച്ചൊല്ലി രാഷ്​ട്രീയ വിവാദം. കരിപ്പൂരിൽ മരിച്ചവർക്ക് 10ലക്ഷം നൽകിയപ്പോൾ പെട്ടിമുടിക്കാർക്ക് അഞ്ചുലക്ഷം രൂപമാത്രം പ്രഖ്യാപിച്ചത് വിവേചനമാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുംവിധം സി.പി.ഐ രംഗത്തെത്തി. പെട്ടിമുടിയിലേത് ആദ്യഘട്ട സഹായമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും ഇത്തരം സമീപനം ഇടതുപക്ഷ സർക്കാറിന് ചേർന്നതല്ലെന്നാണ്​ ഭരണകക്ഷിയായ സി.പി.ഐയുടെ വിമർശനം. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ഒരുപടികൂടി കടന്ന് സർക്കാറിനെതിരെ രൂക്ഷവിമർശനമാണ്​ ഉയർത്തിയത്​. പെട്ടിമുടിയിൽ മരിച്ചവർ തീർത്തും പാവങ്ങളാണെന്നും അവരോടുള്ള ദുരിതാശ്വാസത്തിലെ വിവേചനം ഇടതുസർക്കാറിന് ഭൂഷണമല്ലെന്നും ശിവരാമൻ തുറന്നടിച്ചു. പ്രാഥമിക ധനസഹായം മാത്രമാണിതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്ന്​ വൈദ്യുതി മ​ന്ത്രി എം.എം. മണി പറഞ്ഞു. ശിവരാമൻ പറയുന്നത് വിവരക്കേടാണ്. സി.പി.ഐ മന്ത്രിമാരും താനും കൂടിയിരുന്നാണ് ധനസഹായം നൽകാൻ തീരുമാനമെടുത്തത്. ഞാൻ പറഞ്ഞതുകൊണ്ട് സർക്കാർ കൂടുതൽ കൊടു​​െത്തന്ന് പറഞ്ഞ് ക്രെഡിറ്റ് അടിച്ചുമാറ്റാനാണ് ചെന്നിത്തലയുടെ ലക്ഷ്യമെന്നും മണി ആരോപിച്ചു. കാലാവസ്ഥ മോശമായതുകൊണ്ട്​ ഹെലികോപ്​ടർ ഇറങ്ങാൻ കഴിയാത്തതുമൂലമാണ്​ മുഖ്യമന്ത്രിക്ക്​ എത്താനാകാത്ത സാഹചര്യമുണ്ടായതെന്ന്​​ മന്ത്രി മണി പറഞ്ഞു. കരിപ്പൂരിൽ 10 ലക്ഷവും പെട്ടിമുടിയിൽ അഞ്ചുലക്ഷവുമെന്നത് കടുത്ത വിവേചനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എല്ലായിടത്തും മനുഷ്യജീവന് ഒരേ വിലയാണെന്നും അതിനാൽ സർക്കാർ വിവേചനം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരനും അഭിപ്രായപ്പെട്ടു. പെട്ടിമുടിയിൽ നഷ്​ടപരിഹാര തുക കുറച്ചത് ഇടുക്കിയിലെ തമിഴ് വംശജരോടുള്ള തരംതിരിവാണെന്ന് ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story