Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ് പ്രതിരോധ ചുമതല...

കോവിഡ് പ്രതിരോധ ചുമതല തിരികെ നൽകണമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർമാർ

text_fields
bookmark_border
കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പ്രധാന ചുമതല ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് തിരികെ നൽകണമെന്ന് കേരള സ്​റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. മികച്ച പ്രതിരോധ നടപടികളാണ് ഹെൽത്ത് ഇൻസ്പെക്ടർമാരും മറ്റ്​ ആരോഗ്യ പ്രവർത്തകരും നടത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പ്രധാന ചുമതല ഇല്ലാതായത് ആരോഗ്യ വകുപ്പിലെ ദൈനംദിന റിപ്പോർട്ടുകൾക്കും മറ്റും സാങ്കേതിക തടസ്സം ഉണ്ടാക്കാനിടയുണ്ട്. പ്രതിസന്ധികൾ അതിജീവിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാർ മുന്നോട്ട് പോകുമ്പോഴാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല ഹെൽത്ത് ഇൻസ്പെക്ടർമാരിൽനിന്ന്​ പൊലീസിന് കൈമാറിയത്. ഹെൽത്ത് ഇൻസ്‌പെക്ടർ വിഭാഗത്തിൻെറ മനോവീര്യം ഇല്ലാതാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന്​ സംസ്ഥാന ജന. സെക്രട്ടറി ആശ്രാമം പി.ആർ.ബാലഗോപാൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story