Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറെയില്‍വേ...

റെയില്‍വേ ട്രാക്കിലേക്ക്​ വീണ്ടും മണ്ണിടിച്ചിൽ; ജോലികൾ നീളുന്നു

text_fields
bookmark_border
കോട്ടയം: ട്രാക്കിലെ മണ്ണ്​ നീക്കുന്ന ജോലികൾക്കിടെ വീണ്ടും ഭിത്തിയിടിഞ്ഞതോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ഇവിടത്തെ മൺഭിത്തി പൂർണമായും ബലപ്പെടുത്തിയശേഷം മാത്രം ഗതാഗതം പുനഃസ്ഥാപിച്ചാൽ മതിയെന്നാണ്​ റെയിൽവേയുടെ തീരുമാനം. കനത്ത മഴക്കിടെ ബുധനാഴ്​ച രാവിലെയാണ്​​ കോട്ടയം-ചിങ്ങവനം പാതയിൽ കോട്ടയം റബർ ബോർഡിന്​ സമീപം തുരങ്ക​ത്തോട്​ ചേർന്ന്​​​ റെയിൽവേ ട്രാക്കിലേക്ക്​ കല്ലും മണ്ണും ഇടിഞ്ഞുവീണത്​. ഇത്​ നീക്കി ട്രാക്ക്​ ഗതാഗതയോഗ്യമാക്കാനുള്ള ജോലികൾ രാത്രി വൈകിയും പുരോഗമിക്കുന്നതിനിടെ ​ ഇതേഭാഗത്ത്​ വീണ്ടും മണ്ണിടിയുകയായിരുന്നു. തടസ്സങ്ങൾ നീക്കി ​വെള്ളിയാഴ്​ച മുതൽ ട്രെയിനുകൾ കടത്തിവിടാൻ കഴിയുമെന്നായിരുന്നു റെയിൽവേ അധികൃതരുടെ പ്രതീക്ഷ. നിലവിൽ ട്രാക്കിലേക്ക്​ പതിച്ച മണ്ണും കല്ലും ​ നീക്കാനുള്ള ജോലികളാണ്​ പുരോഗമിക്കുന്നത്​. വ്യാഴാഴ്​ച മഴ മാറിനിന്നത്​ ജോലിക്ക്​ വേഗംപകർന്നെങ്കിലും പൂർണമായും മണ്ണ്​ നീക്കാനായിട്ടില്ല. മഴ പ്രതികൂലമായില്ലെങ്കിൽ വെള്ളിയാഴ്​ചയോടെ ജോലികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട്​ വൈദ്യുതി​ പോസ്​റ്റുകളും തകർന്നുവീണതിനാൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്ന ജോലികളും പൂർത്തിയാക്കാനുണ്ട്​. ഇതിനായി സാ​ങ്കേതികവിദഗ്​ധർ സ്ഥലത്തെത്തിയിരുന്നെങ്കിലും മണ്ണ്​ നീക്കുന്ന ജോലികൾ പൂർത്തിയാകാത്തതിനാൽ ഇവർ കാത്തിരിപ്പിലാണ്​. അറ്റകുറ്റപ്പണികളെത്തുടർന്ന്​ തിരുവനന്തപുരം-എറണാകുളം വേണാട്​ സ്​പെഷൽ, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്​ദി എക്​സ്​പ്രസ് സ്​പെഷൽ ട്രെയിനുകൾ വ്യാഴാഴ്​ച ആലപ്പുഴവഴി തിരിച്ചുവിട്ടിരുന്നു. ഇവക്ക്​ ​ കായംകുളം ജങ്​ഷൻ, ആലപ്പുഴ, എറണാകുളം ജങ്​ഷൻ എന്നിവങ്ങളിൽ അധികസ്​റ്റോപ്പ്​ അനുവദിച്ചിരുന്നു. വെള്ളിയാഴ്​ചയും ആലപ്പുഴ വഴിയാകും ഈ ട്രെയിനുകൾ സർവിസ്​ നടത്തുക
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story