Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ് മരണം: മാന്യമായ...

കോവിഡ് മരണം: മാന്യമായ ശുശ്രൂഷ നൽകണം -സി.എസ്.ഐ സഭ

text_fields
bookmark_border
പിറവം: കോവിഡ് അടക്കം ഏതു മാരകരോഗത്താൽ മരിക്കുന്ന സഭാംഗങ്ങളെയും സഭയുടെ സെമിത്തേരിയിൽ അടക്കം ചെയ്യുമെന്ന് ബിഷപ് തോമസ് കെ. ഉമ്മൻ. കോവിഡ് മൂലം സി.എസ്.ഐ സഭാംഗങ്ങൾ മരിച്ചാൽ പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് കോവിഡ് പ്രോട്ടോ​േകാൾ അനുവദിക്കുന്നപക്ഷം ശുശ്രൂഷകൾ നൽകി സഭയുടെ സെമിത്തേരിയിൽതന്നെ അടക്കം ചെയ്യുമെന്ന് അദ്ദേഹം​ വ്യക്തമാക്കി. കോട്ടയത്തെ കോവിഡ് മരണവുമായി ബന്ധപ്പെട്ട് സി.എസ്.ഐ സഭയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിൽ അദ്ദേഹം പ്രതിഷേധിച്ചു. കോവിഡുമൂലം മരിച്ച പെന്തക്കോസ്ത് വിശ്വാസിയായ വയോധിക​ൻെറ സംസ്കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സി.എസ്.ഐ സഭക്ക്​ ഒരുബന്ധവുമില്ല. ചില മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും സഭക്കുനേരേ നടന്ന ആക്രമണങ്ങളിൽ മധ്യകേരള മഹായിടവക ഭാരവാഹികളായ വൈദിക സെക്രട്ടറി ജോൺ ഐസക്, അൽമായ സെക്രട്ടറി ഡോ. സൈമൺ ജോൺ, ട്രഷറർ തോമസ് പായിക്കാട്, രജിസ്ട്രാർ ജേക്കബ് ഫിലിപ് കല്ലുമല എന്നിവർ പ്രതിഷേധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story