Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉത്തരവിന്​ പുല്ലുവില;...

ഉത്തരവിന്​ പുല്ലുവില; പലിശക്കാർ പണപ്പിരിവ്​ തുടരുന്നു

text_fields
bookmark_border
ആലപ്പുഴ: കലക്​ടറുടെയും പൊലീസ്​ മേധാവിയുടെയും ഉത്തരവുകൾ കാറ്റിൽപറത്തി ആലപ്പുഴയിൽ പലിശപ്പിരിവ്​ തുടരുന്നു. വീടുകളിൽ കയറിയുള്ള പണപ്പിരിവ് നിരോധിച്ച്​ വ്യാഴാഴ്​ചയാണ്​ ഉത്തരവ്​ വന്നത്​. മൈക്രോഫിനാൻസ് / ധനകാര്യ സ്ഥാപനങ്ങൾ / ചിട്ടിക്കമ്പനികൾ തുടങ്ങിയവയുടെ വീടുകളിൽ കയറിയുള്ള പണപ്പിരിവാണ്​ നിരോധിച്ചത്​. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ല പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും കലക്​ടറുടെ ഉത്തരവിലുണ്ട്​. കണ്ടെയ്ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ചിടങ്ങളിൽ പോലും പലിശസ്ഥാപനങ്ങളുടെ പിരിവ് നടക്കുന്നതായി ആക്ഷേപമുണ്ട്​. ലോക്ഡൗൺ കാലത്തെ പലിശക്ക്​ തെല്ലു പോലും ഇളവ് നൽകാതെ ഇവരുടെ ഭീഷണിയിൽ നിരവധി കുടുംബങ്ങളാണ്​ ഭീതിയിൽ കഴിയുന്നത്​. പണമിടപാടുകൾക്ക് മതിയായ സാവകാശം അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്​. മദ്യവുമായി പിടിയിലായവർക്ക്​ കോവിഡ്​; പൊലീസുകാർ ക്വാറൻറീനിൽ ചേര്‍ത്തല: രണ്ടിടത്തായി പൊലീസ് പിടികൂടിയ മദ്യക്കടത്തുകാരില്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊന്നാംവെളിയില്‍ പിടിച്ച പള്ളിത്തോട് സ്വദേശിക്കും കടക്കരപ്പള്ളിയില്‍ പിടികൂടിയ കടക്കരപ്പള്ളി സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ പട്ടണക്കാട് സ്​റ്റേഷനിലെ എസ്.ഐ അടക്കമുള്ള 15 ​െപാലീസുകാര്‍ നിരീക്ഷണത്തിലായി. തീരത്ത് ആശങ്ക തുടരുകയാണ്. വ്യാഴാഴ്ച 11 പേര്‍ക്കാണ് തീരത്ത് രോഗം സ്ഥിരീകരിച്ചത്. പട്ടണക്കാട്, വെട്ടക്കല്‍, തുറവൂര്‍, പള്ളിത്തോട്, എഴുപുന്ന, പള്ളിപ്പുറം എന്നിവിടങ്ങളിൽ പുതിയ കേസുകൾ ഉണ്ടായി. കെ.എസ്.ആര്‍.ടി.സി ചേര്‍ത്തല ഡിപ്പോയില്‍ ടെക്‌നിക്കല്‍ ഉദ്യോഗസ്ഥന്​ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്​ നിരീക്ഷണത്തിലായ 14 ജീവനക്കാര്‍ക്ക്​ നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റിവാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story