Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒാണക്കിറ്റ്...

ഒാണക്കിറ്റ് വിതരണത്തില്‍ സഹകരിക്കില്ലെന്ന്​ റേഷൻ ഡീലേഴ്​സ്​ അസോ.

text_fields
bookmark_border
തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ ഓണത്തിന് ഒരുക്കുന്ന കിറ്റി​ൻെറ വിതരണം റേഷന്‍ കടകളിലൂടെ നടത്താനുള്ള തീരുമാനത്തോട്​ സഹകരിക്കില്ലെന്ന്​ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എ.കെ.ആര്‍.ആര്‍.ഡി.എ) പ്രസിഡൻറ്​ ജോണി നെല്ലൂര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍-മെയ് മാസങ്ങളില്‍ വിതരണം ചെയ്ത കിറ്റുകളിൽ റേഷൻ കടയുടമകള്‍ക്ക് ലഭിക്കേണ്ട വിഹിതം ലഭിച്ചിട്ടില്ല. മറ്റുമുറികള്‍ വാടകക്കെടുത്താണ് വിതരണം സുഗമമായി നടപ്പാക്കിയത്. ഇത്തരത്തിൽ ഭീമമായ തുക വാടകയിനത്തില്‍ മുടക്കേണ്ടിവന്നിട്ടുണ്ട്. 88 ലക്ഷം റേഷന്‍ ഉപഭോക്താക്കള്‍ക്ക് കിറ്റുവിതരണം ചെയ്​ത വകയില്‍ 17.60 കോടി രൂപ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഇതിന്​ തീരുമാനമുണ്ടാകാത്തപക്ഷം കിറ്റുവിതരണവുമായി സഹകരിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story