Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വന്തം കുഞ്ഞുങ്ങളെ...

സ്വന്തം കുഞ്ഞുങ്ങളെ മാത്രം എടുക്കുക, മറ്റുള്ളവരുടെ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക

text_fields
bookmark_border
അരൂർ: മണ്ഡലത്തിൽ കോവിഡ്​ അതിവേഗം പടരുന്ന സാഹചര്യത്തിൽ കർശന മുന്നറിയിപ്പുകൾ നൽകി ആരോഗ്യവകുപ്പ്. ചെറിയ കുഞ്ഞുങ്ങളെ എടുക്കുകയോ അവർക്ക് ചുംബനം നൽകുകയോ ചെയ്യരുത്. കുഞ്ഞുങ്ങളെ മാതാപിതാക്കൾമാത്രം എടുക്കാൻ ശ്രമിക്കുക. കുട്ടികളുടെ ​ൈകയിൽ മൊബൈൽ ഫോൺ കൊടുക്കരുത്. കല്യാണം ഉൾപ്പെടെ ആളുകൾ കൂടുന്ന സ്ഥലത്ത് പങ്കെടുക്കാതിരിക്കുക, ആവശ്യമെങ്കിൽ മാത്രം മരണവീടുകൾ സന്ദർശിക്കുക, എല്ലാ ചടങ്ങുകളും യാത്രകളും പൂർണമായി ഉപേക്ഷിക്കുക, മൊബൈൽ ഫോൺ മറ്റുള്ളവർക്ക്​ കൊടുക്കാതിരിക്കുക, മറ്റുള്ളവരുടെ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, പുറത്തുനിന്നുള്ള ചായ ഡിസ്പോസിബിൾ ഗ്ലാസിൽ കുടിക്കുക, നോട്ട് ഇടപാട് നടത്തിക്കഴിഞ്ഞാൽ ഉടൻ സാനിറ്റൈസർ ഉപയോഗിക്കുക, കടയിൽനിന്ന്​ എന്തുവാങ്ങിയാലും സാനിറ്റൈസർ ചെയ്തു കൈ കഴുക​​ുക, അപരിചിതരെ വാഹനത്തിൽ കയറ്റാതിരിക്കുക, വാഹനത്തിൽ എ.സി പൂർണമായി ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകിയിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story