Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുളവാഴയിൽനിന്ന്...

കുളവാഴയിൽനിന്ന് സാനിറ്ററി നാപ്കിൻ: ശ്രീഅയ്യപ്പ കോളജിന് അന്താരാഷ്​ട്ര പുരസ്കാരം

text_fields
bookmark_border
ചെങ്ങന്നൂർ: ജലാശയങ്ങളെ മലിനമാക്കുന്ന കുളവാഴ അസംസ്കൃതവസ്തുവാക്കി സാനിറ്ററി നാപ്കിൻ തയാക്കിയ ശ്രീ അയ്യപ്പ കോളജിന് അന്താരാഷ്​ട്ര പുരസ്കാരം. കോളജ് നാഷനൽ സർവിസ് സ്കീമി​ൻെറയും ഭൂമിത്ര ക്ലബി​ൻെറയും ആഭിമുഖ്യത്തിൽ അന്താരാഷ്​ട്ര സംഘടനയായ വേൾഡ് വൈഡ് ഫണ്ട് - ഇക്കോ പ്രോജക്ടി​ൻെറ പ്രബന്ധാവതരണത്തിലൂടെയാണ് പുരസ്കാരം കരസ്ഥമാക്കിയത്‌. പ്ലാസ്​റ്റിക്കി​ൻെറ ഉപയോഗം പൂർണമായി ഒഴിവാക്കിയും അലർജി രഹിതമായും നാപ്കിൻ നിർമിക്കാൻ കഴിയുമെന്ന ആശയം സമർപ്പിച്ചു. ഇതിലേക്കാവശ്യമായ ഹൈഡ്രോജൽ പ്രകൃതിദത്തമായ രീതിയിൽ നിർമിച്ചു. ഡൽഹി, മഹാരാഷ്​ട്ര, അസം, പശ്ചിമബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പ​െങ്കടുത്ത പ്രോജക്ട് അവതരണത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജിലെ സുനൈന നായർ, പാർവതി, ഗായത്രി, ശ്രീലക്ഷ്മി എന്നിവർ പ​ങ്കെടുത്തു. കോളജ് പ്രിൻസിപ്പൽ ഡോ. കെ.സി. പ്രകാശ്, നാഷനൽ സർവിസ് സ്കീം പ്രോഗ്രാം ഓഫിസർമാരായ ഡോ.ജി.ഗംഗ, ഡോ.എൽ. രമ്യ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story