Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹൈടെക് കോവിഡ് കൺട്രോൾ...

ഹൈടെക് കോവിഡ് കൺട്രോൾ സെൻറർ ആരംഭിച്ചു

text_fields
bookmark_border
ഹൈടെക് കോവിഡ് കൺട്രോൾ സൻെറർ ആരംഭിച്ചു മാരാരിക്കുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആര്യാട് ബ്ലോക്ക് പഞ്ചായത്തും ജീവതാളം പെയിൻ പാലിയേറ്റിവ് കമ്മിറ്റിയും ചേർന്ന് ഹൈടെക് കോവിഡ് കൺട്രോൾ സൻെറർ ആരംഭിച്ചു. ഒറ്റ വിളിയിൽ ടെലി മെഡിസിൻ, ടെലി കൗൺസലിങ്​ എന്നീ സൗകര്യങ്ങൾ ലഭ്യമാക്കാനാകുന്ന നിലയിലാണ് സൻെറർ ക്രമീകരിച്ചത്. ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് വിഡിയോ കോൺഫറൻസിലൂടെ കോവിഡ് കൺട്രോൾ സൻെററി​ൻെറ ഉദ്ഘാടനം നിർവ്വഹിച്ചു. ക്വാറൻറീനിൽ കഴിയുന്നവരെ സൻെററിൽനിന്നും എല്ലാ ദിവസവും വിളിച്ച്, അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കും. മെഡിസിൻ, ഭക്ഷണം എന്നിവ ആവശ്യമുള്ളവർക്ക് അവ ഉറപ്പ് വരുത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഷീനാ സനൽകുമാർ, വൈസ് പ്രസിഡൻറ് എൻ.പി. സ്നേഹജൻ, ജീവതാളം കൺവീനർ അഡ്വ. ആർ. റിയാസ്, ജില്ല പഞ്ചായത്തംഗം പി.എ. ജുമൈലത്ത്, സാക്ഷരതാ മിഷൻ പ്രോജക്ട് കോഓഡിനേറ്റർ കെ.വി. രതീഷ്, എ.എം. ഹനീഫ്, പി.വിനീതൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. കോവിഡ് കൺട്രോൾ സൻെറർ ഫോൺ - 9633413620, 9446041831, 9947277992 ഇ.മെയിൽ - covidcontrolcentre@gmail.com പടം: apl JEEVA THAALAM കോവിഡ് കൺട്രോൾ സൻെറർ മന്ത്രി ഐസക് വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story