Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅനധികൃത കെട്ടിടം:...

അനധികൃത കെട്ടിടം: നിവേദനം ആറാഴ്​ചക്കകം പരിഗണിച്ച്​ തീർപ്പാക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: കളമശ്ശേരി നഗരസഭയിൽ സ്വകാര്യ എൻജിനീയറിങ്​ കോളജിന്​ അനധികൃതമായി നിർമിച്ച കെട്ടിടം പൊളിക്കണമെന്ന നിവേദനം ആറാഴ്​ചക്കകം പരിഗണിച്ച്​ തീർപ്പാക്കണമെന്ന്​ ഹൈകോടതി. ഐസാറ്റ് കോളജിന്​ നിർമിച്ച കെട്ടിടം അനധികൃതമാണെന്നും പൊളിക്കാൻ ഉത്തരവിടണമെന്നുമാവശ്യപ്പെട്ട്​ കളമശ്ശേരി സ്വദേശി ബോസ്കോ ലൂയിസ് നൽകിയ ഹരജിയിലാണ്​ നഗരസഭക്ക്​ ജസ്​റ്റിസ്​ അനു ശിവരാമ​ൻെറ നിർദേശം​. നഗരസഭക്ക്​ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന്​ ഹരജിക്കാരൻ കോടതി​യിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ്​ ഇക്കാര്യത്തിൽ ഒന്നര മാസത്തിനകം തീരുമാനമെടുക്കാൻ ഉത്തരവിട്ടത്​. എതിർകക്ഷികൾക്ക് നോട്ടീസ് നൽകി വാദം കേട്ടശേഷം ഉചിത ഉത്തരവിറക്കാനാണ് നിർദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story