Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിയന്തര സഹായം നൽകണം...

അടിയന്തര സഹായം നൽകണം -വെൽഫെയർ പാർട്ടി

text_fields
bookmark_border
ആലപ്പുഴ: കടൽക്ഷോഭത്തിൽ നാശനഷ്​ടങ്ങൾ സംഭവിച്ച ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ തീരപ്രദേശത്ത് സർക്കാറി​ൻെറ അടിയന്തര ഇടപെടലുണ്ടാകണമെന്ന് വെൽഫെയർ പാർട്ടി. യുദ്ധകാലാടിസ്ഥാനത്തിൽ വീടുകൾ നന്നാക്കുകയും ഭക്ഷണ കിറ്റുകൾ ഉൾ​െപ്പടെ എത്തിക്കുകയും വേണം. ശാസ്ത്രീയ രീതിയിൽ പുലിമുട്ടോടുകൂടി കടൽഭിത്തി കെട്ടുകയെന്ന തീരദേശ വാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം സർക്കാറുകൾ ഗൗനിക്കാത്തതും കരിമണൽ ഖനനത്തിനെതിരായ മുറവിളി പരിഗണിക്കാത്തതും മൂലമാണ് ഇത്രയും കനത്ത നാശനഷ്​ടങ്ങളുണ്ടായത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് ജില്ല പ്രസിഡൻറ്​ നാസർ ആറാട്ടുപുഴ പറഞ്ഞു. മണൽചാക്ക്​ എത്തിക്കാൻ പോലും കഴിഞ്ഞില്ല -ആഞ്ചലോസ്​ ആലപ്പുഴ: സൂനാമിക്ക്​ ശേഷം തീരദേശത്ത് ഇപ്പോഴുണ്ടായ വൻ ദുരന്തത്തെ നേരിടാൻ മണൽ ചാക്കുകൾ പോലും എത്തിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡൻറ്​ ടി.ജെ. ആഞ്ചലോസ്. ചളിയും മണലും ഒഴുകിയെത്തി വീടുകൾ താമസയോഗ്യമല്ലാതായിട്ടും താൽക്കാലിക പ്രതിരോധ പ്രവർത്തനം പോലും നടത്താത്തത് പ്രതിഷേധാർഹമാണ്​. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിച്ചു. ജില്ല ജനറൽ സെക്രട്ടറി വി.സി. മധു, സി.പി.ഐ മണ്ഡലം സെക്ര​േട്ടറിയറ്റ് അംഗം എം. മുസ്തഫ, സി. ബിജു, എൽ. മൻസൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story