Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലോക്ഡൗൺ മറയാക്കി...

ലോക്ഡൗൺ മറയാക്കി അമിതവില

text_fields
bookmark_border
തുറവൂർ: കോവിഡ് വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൗണി​ൻെറ മറവിൽ പഴവർഗങ്ങൾ അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതായി ആക്ഷേപം. പല ഭക്ഷ്യസാധനങ്ങൾക്കും വിപണി വില​െയക്കാൾ ഇരട്ടിയിലധികം ഈടാക്കുന്നതായും ഉപഭോക്താക്കൾ പറയുന്നു. പഴം-പച്ചക്കറി വിപണികളിൽ കൃത്രിമക്ഷാമം സൃഷ്​ടിച്ച് വില വർധിപ്പിക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. കർക്കടകവാവ് പ്രമാണിച്ച് ഇക്കുറി പൊതുവായി ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കിയ സാഹചര്യത്തിൽ ആവശ്യമായ സാധനങ്ങൾ വാങ്ങാൻ കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഗ്രാമീണമേഖലകളിലെ ചെറുകിട കച്ചവടക്കാരിൽനിന്ന് സാധനങ്ങൾ വാങ്ങാൻ എത്തുന്നവരാണ് ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്നത്. മേഖലയിലെ പൊതുമാർക്കറ്റുകളിൽ പലതും അടഞ്ഞുകിടക്കുന്നതും വിലവർധനക്ക് കാരണമാകുന്നുണ്ട്. എന്നാൽ, നിശ്ചിതസമയം മാത്രം വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനാൽ വലിയ ജനത്തിരക്കാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്. അതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. പൊലീസ് നിയന്ത്രണങ്ങൾ റോഡിൽ മാത്രമാകുന്നതിനാൽ കച്ചവടസ്ഥലങ്ങളിലേക്ക് പൊലീസി​ൻെറ ശ്രദ്ധ പതിയുന്നില്ലെന്നും ജനം ചൂണ്ടിക്കാട്ടുന്നു. അതേസമയം, പല നിത്യോപയോഗ സാധനങ്ങൾക്കും കടകളിൽ ദൗർലഭ്യം നേരിടുന്നതായും ജനം പറയുന്നു. പൊലീസ് റോഡുകൾ ഉപരോധിച്ചെങ്കിലും വാഹനത്തിരക്കിന് കുറവില്ല തുറവൂർ: കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ച്‌ സമ്പൂർണ ലോക്ഡൗണിലായ ചേർത്തല താലൂക്കിൽ ദേശീയപാതയൊഴികെ എല്ലാ റോഡും പൊലീസ് ഉപരോധിച്ചു. എന്നാൽ, ദേശീയപാതയിലേക്ക് എത്തിച്ചേരുന്ന ഇടറോഡുകളിൽ വാഹനത്തിരക്കിന് കുറവൊന്നുമില്ല. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ട്​. ഇരുചക്രവാഹനം ഉൾ​െപ്പടെയുള്ള വാഹനങ്ങൾ പൊലീസ് നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെയൊക്കെ മറികടന്നാണ് വാഹനങ്ങൾ എത്തുന്നത്​. അന്തർ സംസ്ഥാനങ്ങളിൽനിന്ന്​ സിമൻറ്​ ഉൾ​െപ്പടെയുള്ള ചരക്കുവാഹനങ്ങളും മത്സ്യം കയറ്റിവരുന്ന വാഹനങ്ങളും ഏ​െറയാണ്. പുറ​െമനിന്ന് എത്തുന്നത്​ ഉൾ​െപ്പടെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ശക്തമാക്കിയില്ലെങ്കിൽ റോഡ്​ ഉപരോധംകൊണ്ട് പൊലീസ് ഉദ്ദേശിക്കുന്ന ഫലം ഉണ്ടാവില്ലെന്ന ആശങ്കയുണ്ട്​. ചിത്രം AP57 Vahanangal പൊലീസ്​ റോഡ് ഉപരോധിച്ച തൈക്കാട്ടുശ്ശേരി ഹെൽത്ത് സൻെററിന്​ കിഴക്കുനിന്ന് തുറവൂർ-പമ്പ പാതയിലെ കാഴ്ച
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story