Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്രവ പരിശോധനഫലം...

സ്രവ പരിശോധനഫലം വൈകു​ന്നു; മന്ത്രിക്ക് നഗരസഭ ചെയര്‍മാ​െൻറ പരാതി

text_fields
bookmark_border
സ്രവ പരിശോധനഫലം വൈകു​ന്നു; മന്ത്രിക്ക് നഗരസഭ ചെയര്‍മാ​ൻെറ പരാതി ചെങ്ങന്നൂര്‍: സ്രവ പരിശോധനഫലം വൈകുന്നത് കോവിഡ് 19 രോഗവ്യാപനത്തിന് കാരണമാകുന്നതായി നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക്​ പരാതി നല്‍കി. ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനഫലം 30 ദിവസമായിട്ടും ലഭിക്കാത്ത അവസ്ഥയുണ്ട്. ആദ്യം സ്രവപരിശോധന നടത്തിയവരുടെ ഫലം വരുന്നതി​െനക്കാള്‍ വേഗത്തില്‍ താമസിച്ച് പരിശോധന നടത്തിയവരുടെ ഫലം വരുന്ന പതിവുമുണ്ട്. ചില ദിവസങ്ങളില്‍ പരിശോധന നടത്തിയവരില്‍ ചുരുക്കം ചിലരുടെ മാത്രം ഫലം വരുകയും മറ്റുള്ളവരുടെ ഫലം ദിവസങ്ങളോളം വൈകുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണം. ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയില്‍ സുരക്ഷിതത്വം ഇല്ലാതെയാണ് ആശുപത്രി കവാടത്തിൽ സ്രവപരിശോധന നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു. മത്സ്യവിപണന ശാലകള്‍ അടപ്പിച്ചു ചെങ്ങന്നൂര്‍: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിർദേശപ്രകാരം നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജ​ൻെറ നേതൃത്വത്തില്‍ മത്സ്യവിപണന കേന്ദ്രങ്ങള്‍ അടപ്പിച്ചു. നഗരസഭ ജീവനക്കാരും താലൂക്കുതല നിരീക്ഷണസമിതിയും മുന്‍കൂട്ടി നിർദേശം നല്‍കിയിട്ടും തുറന്നുപ്രവര്‍ത്തിച്ച മത്സ്യവില്‍പന കേന്ദ്രങ്ങളാണ് അടപ്പിച്ചത്. തുറന്നുപ്രവര്‍ത്തിച്ചാല്‍ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുമെന്നും െചയര്‍മാന്‍ അറിയിച്ചു. മത്സ്യവിപണന കേന്ദ്രങ്ങള്‍ അടപ്പിക്കുന്നതിന് സി.ഐ ജോസ്മാത്യു, എസ്.ഐ എസ്.വി. ബിജു എന്നിവരുടെ നേതൃത്വത്തി​െല പൊലീസ് സംഘവും ഉണ്ടായിരുന്നു.
Show Full Article
TAGS:
Next Story