Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആലപ്പുഴയിലെ ഗുജറാത്തി...

ആലപ്പുഴയിലെ ഗുജറാത്തി പൈതൃക പദ്ധതി കടലാസിലൊതുങ്ങി

text_fields
bookmark_border
ആലപ്പുഴ: ഏറെ കൊട്ടിഗ്​ഘോഷിച്ച്​ പ്രഖ്യാപിച്ച ഗുജറാത്തി പൈതൃക പദ്ധതിക്ക്​ കടലാസിൽ അന്ത്യവിശ്രമം. മൂന്ന്​വർഷം മുമ്പ്​ ആലപ്പുഴയിലെ ചർച്ചകൾ പൊടിപൊടിക്കവെ അന്നത്തെ ടൂറിസം സെക്രട്ടറി ഡോ.വി.വേണുവി​ൻെറ താൽപര്യ പ്രകാരം ആരംഭിച്ച സ്ട്രീറ്റ് പൈതൃക സംരക്ഷണ പദ്ധതി അന്നുതന്നെ പ്രാവർത്തികമായി. ആർക്കിടെക്​റ്റുമാരും ഡിസൈനർമാരും ആർട്ടിസ്​റ്റുകളും മുന്നിട്ടിറങ്ങി കോഴിക്കോട്ടെ ഗുജറാത്തി ​ഗോഡൗണുകൾ നവീകരിച്ച്​ ചായക്കട,ഗാലറി,സുവനീർ കട,ആർക്കിടെക്ട്​ ഓഫിസുകൾ തുടങ്ങിയവ ആരംഭിച്ച വിവരം ധനമന്ത്രി ഡോ.​ടി.എം.തോമസ്​ ഐസക് ഫേസ്​​ ബുക്കിലൂടെ പങ്ക്​ വെച്ചിരുന്നു. ആലപ്പുഴയുമായി ചരിത്രപരമായി ബന്ധമുള്ള ഗുജറാത്തി സമൂഹത്തി​ൻെറ തനിമയും സംസ്​കാരവും സംരക്ഷിക്കുകയെന്ന വിശാല ലക്ഷ്യത്തോടെ പൈതൃക പദ്ധതി ആവിഷ്​ക്കരിച്ചത്​. 500 കോടി ചെലവിൽ മൂന്ന്​ ഘട്ടങ്ങളിലായി നടപ്പാക്കുന്ന ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി 50 കോടി രൂപയാണ്​ ഗുജറാത്തി പദ്ധതിക്കായി വകയിരുത്തിയിരുന്നത്​. ഗുജറാത്തി സമൂഹവുമായി ബന്ധപ്പെട്ട പഴയ കെട്ടിടങ്ങൾ ഉടമസ്​ഥരുടെ അനുവാദത്തോടെ സർക്കാർ ചെലവിൽ നവീകരിച്ച്​ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. ആലപ്പുഴയിൽ താമസിച്ചിരുന്ന ഇന്ത്യയിലെയും വിദേശത്തേയും ഗുജറാത്തി കുടുംബങ്ങളിൽനിന്ന്​ വിവരങ്ങൾ ശേഖരിച്ച്​ തെരുവിൽ മ്യൂറൽ രൂപങ്ങളടക്കം പുനഃസൃഷ്​ടിക്കുന്നതായിരുന്ന പദ്ധതി. പൈതൃക പദ്ധതിയുടെ ആദ്യഘട്ടത്തിലുള്ള കയർ മ്യൂസിയം കെട്ടിടം നവീകരണ പരിപാടിയുടെ ഭാഗമായി ആസ്​പിൻവാൾ കമ്പനിയുടെ നവീകരണം പുരോഗമിക്കുന്നുണ്ട്​. ഇതിനിടെയാണ്​ സിവിൽസ്​റ്റേഷൻ വാർഡി​ലെ പഴയ ഗുജറാത്തി കെട്ടിടം അടുത്തിടെ തകർന്ന്​ വീണത്​. ജൈന ക്ഷേത്ര ട്രസ്​റ്റി​ൻെറ ഉടമസ്​ഥതയിലുള്ള കെട്ടിടത്തി​ൻെറ ഭാഗമാണ്​ തകർന്ന്​ വീണത്​. മൂന്ന്​ മലയാളികളും നാലു ഗുജറാത്തികളുമാണ്​ ഇവിടെ വാടകക്കാരായുള്ളത്​. ചില വാടകക്കാർ വർഷങ്ങളായി പൂട്ടിയിട്ട്​ പോയിരിക്കുകയാണ്​. വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട്​ ട്രസ്​റ്റുമായി തർക്കം നിലനിൽക്കുന്നതിനാൽ പൈതൃക പദ്ധതിയിൽ ഇത്​ ഉൾപ്പെടുത്തുന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്​. പദ്ധതിയിൽ ഈ കെട്ടിടങ്ങൾ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്​. വാർഡ്​ കൗൺസിലറും മുസ്​ലീംലീഗ്​ നേതാവുമായ എ.എം.നൗഫൽ ധനമന്ത്രി തോമസ്​ ഐസക്കിന്​ ഇതു സംബന്ധിച്ച ്​ നിവേദനം നൽകിയിട്ടുമുണ്ട്​. വി.ആർ. രാജമോഹൻ ചിത്രം ബിമൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story