Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാലാരിവട്ടം പാലം:...

പാലാരിവട്ടം പാലം: സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്ന് ഗവ. കോൺട്രാക്ടേഴ്സ് അസോ.

text_fields
bookmark_border
കൊച്ചി: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്ന് ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ. ഹൈകോടതി ഉത്തരവുപ്രകാരം പാലത്തിൽ ഭാരപരിശോധന നടത്താനും പരിശോധനഫലം അനുകൂലമെങ്കിൽ ചെന്നൈ ഐ.ഐ.ടി നിർദേശിച്ച അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാനും സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി തടസ്സമല്ല. ഭാരപരിശോധനക്കും തുടർന്നുള്ള അറ്റകുറ്റപ്പണിക്കും പരമാവധി മൂന്നുമാസമേ ആവശ്യമുള്ളൂ. അതി​ൻെറ ചെലവ് പൂർണമായും വഹിക്കാമെന്ന് കരാറുകാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സുപ്രീംകോടതിയിലെ കേസ് മറയാക്കി പാലം തുറക്കൽ വൈകിപ്പിക്കുന്നത് മനഃപൂർവമാണ്. ഇതിനുപിന്നിൽ രാഷ്​ട്രീയലക്ഷ്യങ്ങളും ഉണ്ടെന്ന് അവർ ആരോപിച്ചു. സർക്കാർ പിടിവാശി ഉപേക്ഷിച്ചാൽ വൈറ്റില പാലത്തിനൊപ്പം പാലാരിവട്ടം മേൽപാലവും ഗതാഗതയോഗ്യമാക്കാമെന്ന് സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.
Show Full Article
TAGS:
Next Story