Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2020 11:59 PM GMT Updated On
date_range 15 July 2020 11:59 PM GMTജോലി ഒഴിവ്
text_fieldsbookmark_border
കൊച്ചി: ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ടൈപിസ്റ്റ് ക്ലര്‍ക്കിൻെറ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എല്‍.സി, ടൈപ്റൈറ്റിങ് ലോവര്‍ അല്ലെങ്കില്‍ ഹയര്‍. പ്രായം 2020 ജനുവരി ഒന്നിന് 18-41. ശമ്പളം 20,300. മറ്റൊരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപണ്‍ ഒന്ന്, ഇ.ടി.ബി ഒന്ന് വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത സര്‍വിസ് ടെക്നീഷ്യൻെറ രണ്ട് താൽക്കാലിക ഒഴിവുണ്ട്. ഐ.ടി.ഐ. ഇലക്ട്രീഷ്യന് ട്രേഡും എന്‍.എ.സിയും പാസായിരിക്കണം. പ്രായം 2020 ജനുവരി ഒന്നിന് 18-41. (സ്ത്രീകള്‍ യോഗ്യരല്ല). ശമ്പളം: 18,900. അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപണ്‍ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഫിനാന്‍സ് കണ്സള്ട്ടൻറിൻെറ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: ബി.കോം. സർക്കാർ സ്ഥാപനത്തില്‍/കമ്പനിയില്‍ ഫിനാന്‍സ് ആൻഡ് അക്കൗണ്ടൻറ്് ഡിപ്പാര്ട്മൻെറിലും ടാലിയിലും 20 വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയം. പ്രായം 2020 ജനുവരി ഒന്നിന് 18-41. (സ്ത്രീകള്‍ യോഗ്യരല്ല), ശമ്പളം 30,000. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എംപ്ലോയ്മൻെറ് എക്സ്ചേഞ്ചില്‍ ആഗസ്റ്റ് മൂന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story