Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വർണക്കടത്ത് കേസിൽ...

സ്വർണക്കടത്ത് കേസിൽ ഗവർണർ ഇടപെടണം -കെ.പി. ധനപാലൻ

text_fields
bookmark_border
കൊച്ചി: സ്വർണക്കടത്ത് കേസി​ൻെറ അന്വേഷണം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയിലേക്കും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും എത്തിയ സാഹചര്യത്തിൽ ഗവർണർ വിഷയത്തിലിടപെട്ട് സത്യം പുറത്തുകൊണ്ടുവരണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ്​ കെ.പി. ധനപാലൻ. പ്രതികളുമായുള്ള ബന്ധം പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ സമ്മതിച്ചിട്ടും അദ്ദേഹത്തെ സർവിസിൽനിന്ന്​ സസ്‌പെൻഡ്​​ ചെയ്യാതെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. രാജ്യദ്രോഹക്കുറ്റത്തിന് മുതിർന്ന പ്രതികളെ സംരക്ഷിച്ച് സത്യപ്രതിജ്ഞലംഘനം നടത്തിയ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ശിപാർശ കേന്ദ്രസർക്കാറിന് സമർപ്പിക്കാൻ ഗവർണർ തയാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എറണാകുളം മാർക്കറ്റ്​ തുറക്കാൻ അനുവദിക്കണം -ചേംബർ ഓഫ്​ ​േകാമേഴ്​സ് കൊച്ചി: കണ്ടെയ്​ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കിയ എറണാകുളം മാർക്കറ്റ് തുറക്കാൻ അനുവാദം നൽകാത്തതിൽ കേരള മർച്ചൻറ്​സ്​ ചേംബർ ഓഫ്​ ​േകാമേഴ്​സ്​ പ്രതിഷേധിച്ചു. കോർപറേഷൻ 67ാം ഡിവിഷ​ൻെറ ഭാഗമായ പ്രദേശം ഈ മാസം ഒന്നുമുതൽ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ച്​ ഏഴുദിവസം കഴിഞ്ഞപ്പോൾ ഒരാഴ്​ചത്തേക്കുകൂടി ലോക്ഡൗൺ ദീർഘിപ്പിച്ചു. ജില്ല ഭരണകൂടവുമായി ബുധനാഴ്​ച ചർച്ച നടത്തിയെങ്കിലും കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇപ്പോൾ എടുക്കാനാവില്ലെന്നായിരുന്നു​ മറുപടി. പച്ചക്കറിക്കടകൾ ഉൾപ്പെടെ അടച്ചിട്ടിരിക്കുകയാണ്. ചുറ്റുപാടും ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന സ്ഥലങ്ങൾ തുറന്നുകൊടുത്തു. മുസ്​ലിം സ്ട്രീറ്റിലും ടി.ഡി റോഡിലും റിപ്പോർട്ട് ചെയ്യപ്പെട്ട രോഗബാധക്കുശേഷം പുതുതായി ഒരുകേസുപോലും കണ്ടെത്തിയില്ല. ഇവിടെ നടത്തിയ റാൻഡം ടെസ്​റ്റുകൾ നെഗറ്റിവായിരുന്നു. ചീത്തയാകാൻ സാധ്യതയുള്ള ഭക്ഷ്യവസ്തുക്കൾ കടകളിൽനിന്ന്​ എടുത്തുമാറ്റാനെങ്കിലും അനുവദിക്കണമെന്ന ആവശ്യംപോലും അധികൃതർ അംഗീകരിച്ചില്ല. ഇവക്ക്​ ഇൻഷുറൻസ്​ പരിരക്ഷയും ലഭിക്കില്ല. കച്ചവടക്കാർക്ക്​ സർക്കാർ ആനുകൂല്യവും ലഭ്യമാക്കിയിട്ടില്ല. കേരളത്തിലെ മറ്റുപ്രദേശങ്ങളിൽ ലഭിച്ച ആനുകൂല്യം എറണാകുളത്തെ വ്യാപാരികൾക്ക് നിഷേധിക്കുന്നത്​ പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ പൊതുസമൂഹത്തി​ൻെറ സഹായം തേടുന്നതായി പ്രസിഡൻറ്​ ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ.എം. വിപിൻ എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story