Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപീഡിപ്പിച്ച...

പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം ചെയ്യാൻ ഇടക്കാല ജാമ്യം തേടി മുൻ വികാരിയുടെ ഹരജി

text_fields
bookmark_border
കൊച്ചി: പീഡിപ്പിച്ച പെൺകുട്ടിയെതന്നെ വിവാഹം ചെയ്​ത്​ അവർക്കും കുഞ്ഞിനുമൊപ്പം ജീവിക്കാൻ അനുമതി തേടി കൊട്ടിയൂർ പീഡനക്കേസിൽ ശിക്ഷി​ക്കപ്പെട്ട മുൻ വികാരി റോബിൻ വടക്കു‍ഞ്ചേരിയുടെ ഹരജി. 20 വർഷത്തെ കഠിനതടവിനും ഒരുലക്ഷം രൂപ പിഴക്കും ശിക്ഷിക്കപ്പെട്ട്​ ജയിലിൽ കഴിയുന്നതിനിടെയാണ്​ വിവാഹം രജിസ്​റ്റർ ചെയ്യാനുള്ള ഒരുക്കത്തിനും വിവാഹിതനാവാനും രണ്ടുമാസത്തെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട്​ ഹരജി നൽകിയിരിക്കുന്നത്​. തലശ്ശേരി ​പോക്​സോ​ കോടതി വിധിക്കെതിരായ അപ്പീലും കോടതിയുടെ പരിഗണനയിലുണ്ട്​. എന്നാൽ, ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത്​ പ്രോസിക്യൂഷൻ വിശദീകരണം നൽകി. ഹരജി ഈ മാസം 24ന്​ പരിഗണിക്കാൻ ജസ്​റ്റിസ്​ സുനിൽ തോമസ്​ മാറ്റി. ​െകാട്ടിയൂർ സൻെറ്​ സെബാസ്​റ്റ്യൻസ്​ പള്ളി വികാരിയായിരിക്കെ 2016 മേയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയെന്നാണ്​ ഇയാൾക്കെതിരായ കേസ്​. എന്നാൽ, പെൺകുട്ടിക്ക്​ പ്രായപൂർത്തിയായിരുന്നെന്നും ഇഷ്​ടത്തിലായിരുന്ന തങ്ങൾ പരസ്​പര സമ്മതത്തോടെയാണ്​ ബന്ധപ്പെട്ടതെന്നും ഹരജിയിൽ വാദിക്കുന്നു. പെൺകുട്ടിയുടെ മൊഴിയിൽ ഇത്​ വ്യക്തമാണ്​. കുഞ്ഞ്​ ജനിച്ചപ്പോൾതന്നെ വിവാഹത്തിന്​ സമ്മതിച്ചതാണ്​​. കുഞ്ഞി​ൻെറ പിതൃത്വം പരസ്യമായി ഏറ്റെടുക്കാനും തയാറായിരുന്നു. വിചാരണഘട്ടത്തിലും പിതൃത്വം നിഷേധിച്ചിട്ടില്ല. എന്നാൽ, വിവാഹത്തിനുമുമ്പ്​ കുഞ്ഞ്​ ജനിച്ചതോടെ ബലാത്സംഗമാക്കി ചിത്രീകരിച്ച്​ കേസ്​ രജിസ്​റ്റർ ചെയ്യുകയായിരുന്നു. തലശ്ശേരി ശിശുക്ഷേമ സമിതി കുഞ്ഞിനെ പാർപ്പിച്ചിരിക്കുന്ന കേ​ന്ദ്രത്തിൽനിന്ന്​ വിട്ടുകിട്ടാൻ ത​ൻെറയും പെൺകുട്ടിയു​െടയും വീട്ടുകാർ ശ്രമിച്ചെങ്കിലും തങ്ങൾ വിവാഹിതരല്ലെന്നും പിതാവെന്ന്​ പറയുന്നയാൾ ജയിലിലാണെന്നും കാണിച്ച്​ കുഞ്ഞിനെ നൽകുന്നില്ല. മൂന്ന്​ വയസ്സിലേ​െറയായ കു​ട്ടിയെ അനാഥനെപോലെ വളർത്തുന്നത്​ മാനസിക ബുദ്ധിമുട്ടുണ്ടാക്കും. വിവാഹം കഴിക്കാനുള്ള ആഗ്രഹം പോപ്പിനെ അറിയിച്ചതിനെത്തുടർന്ന്​ പുരോഹിതനെന്ന നിലയിലുള്ള ചുമതലയിൽനിന്ന്​ തന്നെ ഒഴിവാക്കിയിട്ടുണ്ട്​. ഈ സാഹചര്യത്തിൽ വിവാഹത്തിന്​ അനുമതി നൽകണമെന്നാണ്​ ഹരജിയിലെ ആവശ്യം. വിവാഹം രജിസ്​റ്റർ ചെയ്യാൻ പുതിയ ഫോട്ടോയും ഒപ്പുമടക്കം ആവശ്യമുണ്ട്​. നാലുവർഷമായി ജയിലിൽ കഴിയുന്നതിനാൽ ഇത്​ സാധ്യമല്ല. ഈ സാഹചര്യത്തിൽ പുറത്തിറങ്ങാൻ അനുവദിക്കണം. വിവാഹിതരായാൽ കുട്ടിയുടെ സംരക്ഷണവും വിട്ടുകിട്ടണമെന്നും ഹരജിയിൽ പറയുന്നു. എന്നാൽ, വിചാരണഘട്ടത്തിൽ വിവാഹം കഴിക്കാനുള്ള താൽപര്യം ഹരജിക്കാരൻ പ്രകടിപ്പിച്ചിരുന്നില്ലെന്ന്​ ​േ​പ്രാസിക്യൂഷൻ ചൂണ്ടിക്കാട്ടി. പിതൃത്വം തെളിയിച്ചത്​ ഡി.എൻ.എ പരിശോധനയിലൂടെയാണ്​. പീഡനസമയത്ത്​ പെൺകുട്ടിക്ക്​ പ്രായപൂർത്തിയായിരു​ന്നില്ലെന്നും പ്രോസിക്യൂഷൻ ആവർത്തിച്ചു. ഇതിന്​ മറുപടി നൽകാൻ ഹരജിക്കാർ സമയം തേടിയതിനെത്തുടർന്നാണ്​ ഹരജി പിന്നീട്​ പരിഗണിക്കാൻ മാറ്റിയത്​.
Show Full Article
TAGS:
Next Story