Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅപേക്ഷ ഓൺലൈനിൽ നൽകാം

അപേക്ഷ ഓൺലൈനിൽ നൽകാം

text_fields
bookmark_border
ആലപ്പുഴ: പൊതുജനം ഓഫിസിൽ എത്തുന്നത് ഒഴിവാക്കാൻ ഓണ്‍ലൈനായി അപേക്ഷ/പരാതി സമര്‍പ്പിക്കുന്നതിന് നഗരസഭയുടെ വെബ്സൈറ്റില്‍ പുതിയ സംവിധാനം. www.alappuzhamunicipality.inല്‍ അപേക്ഷ സമർപ്പിക്കൽ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു അപേക്ഷയോ പരാതികളോ സംശയങ്ങളോ രേഖപ്പെടുത്തി സേവ് ചെയ്താൽ മതിയാകും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവ പരിശോധിച്ച് മറുപടി അപേക്ഷക‍ൻെറ മൊബൈൽ, ഇ-മെയിൽ വഴി അറിയിക്കും. മന്ത്രിക്കും വി.സിക്കുമെതിരെ നരഹത്യക്ക് കേസെടുക്കണം -എം.എസ്.എഫ്​ ആലപ്പുഴ: കായംകുളം എം.എസ്.എം കോളജിലെ ഒരുവിദ്യാർഥിക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസമന്ത്രിക്കും വൈസ് ചാൻസലറിനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന്​ എം.എസ്.എഫ്. സമൂഹവ്യാപന സാധ്യത നിലനിൽക്കുന്ന കായംകുളം പട്ടണത്തിൽ ഉൾപ്പെടുന്ന കോളജ് ആയതിനാൽ പരീക്ഷ നടത്തരുതെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടിരുന്നതാണ്​. നൂറോളം വിദ്യാർഥികളുടെ പരിശോധനഫലം വരാനിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളും അധ്യാപകരും ആശങ്കയിലാണെന്നും പ്രസ്താവനയിൽ പറഞ്ഞു. ലോറിയും ഓട്ടോയും കൂട്ടിയിടിച്ച്​ വയോധികന്​ പരിക്ക്​ മാന്നാർ: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചായക്കട ഉടമക്ക് പരിക്ക്. പുലിയൂർ റോഡിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന്​ കിഴക്ക്​ കുരട്ടിക്കാട് നന്ത്യാട്ട് ആർച് ജങ്​ഷനിൽ ഉണ്ടായ അപകടത്തിൽ കുരട്ടിക്കാട് പ്രീത ഭവനിൽ രാധാകൃഷ്ണനാണ്​ (78) പരിക്കേറ്റത്. കുരട്ടിശ്ശേരി മൂർത്തിട്ട കവലയിലെ 'സഖാവി​ൻെറ ചായക്കട' ഉടമയാണ്. രാത്രി വീട്ടിലേക്ക് ഓട്ടോയിൽ പോകു​േമ്പാൾ ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story