Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓൺലൈൻ വിതരണത്തിലേക്ക്...

ഓൺലൈൻ വിതരണത്തിലേക്ക് സ​ൈപ്ലകോ

text_fields
bookmark_border
കൊച്ചി: കോവിഡി​ൻെറ പശ്ചാത്തലത്തിൽ സപ്ലൈകോ ആസ്ഥാനത്തും എറണാകുളം നഗരത്തിലും നടപ്പാക്കിയ ഓൺലൈൻ ഭക്ഷ്യവിതരണ സംവിധാനം ആഗസ്​റ്റോടെ സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ സപ്ലൈകോ തീരുമാനം. സപ്ലൈകോ ആപ്പുകൾ വഴി ബന്ധപ്പെട്ടാൽ ഭക്ഷ്യവസ്തുക്കൾ വീടുകളിലെത്തിക്കുന്ന സംവിധാനത്തിനാണ്​ ബോർഡ് യോഗത്തിൽ അനുമതി നൽകിയത്​. വീടുകളിൽ എത്തിക്കാനുള്ള ഗതാഗതച്ചെലവ്​ മാത്രമെ അധികമായി ഈടാക്കൂ. മൂന്ന്​ ആപ് ഇതിന്​ തയാറാക്കും. പുതിയ സ്​റ്റാർട്ടപ്പുകൾ ചെയ്ത ആപ്പുകളും നിലവിലെ ഭക്ഷ്യവിതരണ ആപ്പുകളും ഉപയോഗിക്കും. ബ്രാൻഡ് ഉൽപന്നങ്ങൾ സപ്ലൈകോ വിൽപനശാലകളിൽ ​വെക്കുന്നതിന്​ കമ്പനികളിൽനിന്ന് ആഗസ്​റ്റുമുതൽ ബ്രാൻഡ് ലിഫ്റ്റിങ് ഫീസായി 2000 രൂപ ഈടാക്കും. ഒരുകമ്പനിയുടെ ഉൽപന്നങ്ങൾ മാത്രം പ്രത്യേകം വിൽപനക്ക്​ ​െവക്കുന്നതിന് പ്രിഫേർഡ് ഷെൽഫിങ് ഫീസ്​ 2000 രൂപയാണ്​. ഈയിനത്തിൽ 400 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നു. വിവിധ സോഫ്റ്റ്​വെയറുകൾക്കുപകരം എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഒറ്റ സോഫ്റ്റ്‌വെയറായ ഇ.ആർ.പി സൊലൂഷൻ ഉപയോഗിക്കാൻ 3.56 കോടി ചെലവഴിക്കും. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സഹായകമാകുന്ന വിധത്തിൽ സപ്ലൈകോ ഉൽപന്നങ്ങൾ വിൽക്കാനുള്ള അവസരം നൽകുന്ന പ്രവാസി സ്​റ്റോർ സംരംഭവും തുടങ്ങും. സി.എം.ഡി ഡോ. ബി. അശോക്​ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story