Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓസ്​ലോ കടലിടുക്കിൽ...

ഓസ്​ലോ കടലിടുക്കിൽ ഒഴുകും കൊച്ചിയുടെ 'കപ്പിത്താനില്ല കപ്പൽ'

text_fields
bookmark_border
കൊച്ചി: ഡ്രൈവറില്ലാ കാറുകളെപ്പോലെ സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണത്തിന് ഒരുങ്ങി കൊച്ചി കപ്പല്‍ശാല. നോര്‍വേ കമ്പനിയായ അസ്‌കോ മാരിടൈം എ.എസിനുവേണ്ടി രണ്ടു ഓട്ടോണമസ് ഇലക്ട്രിക് ഫെറികള്‍ നിര്‍മിച്ചു കയറ്റുമതി ചെയ്യാനാണ് കരാർ. നോർവേയിലെ റീട്ടെയിൽ ഭീമനായ നോര്‍ജെസ് ഗ്രുപന്‍ എ.എസ്.എയുടെ ഉപകമ്പനിയാണ്​ അസ്‌കോ മാരിടൈം. രണ്ടു സമാന ഫെറികൂടി നിര്‍മിക്കാനും ഇരുകമ്പനിയും ധാരണയായി. ഓസ്​ലോ കടലിടുക്കിലൂടെ മലിനീകരണ രഹിത ചരക്കുനീക്കം ലക്ഷ്യമിട്ടുള്ള സുപ്രധാന നോർവേ പദ്ധതിയാണ് 'കപ്പിത്താനില്ലാ കപ്പലായ' ഓട്ടോണമസ് ഇലക്ട്രിക് ഫെറി. പദ്ധതിക്ക് നോര്‍വേ സര്‍ക്കാറി​ൻെറ ഭാഗികമായ സാമ്പത്തിക പിന്തുണയുമുണ്ട്. 67 മീറ്റര്‍ നീളമുള്ള ചെറുകപ്പലുകള്‍ പൂര്‍ണസജ്ജമായ ഇലക്ട്രിക് ഗതാഗത ഫെറിയായിട്ടാണ്​ നോര്‍വേക്കു കൈമാറുക. 1846 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിലാണ്​ പ്രവര്‍ത്തിക്കുക. കപ്പിത്താനില്ലാ കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യ കമ്പനിയായ മാസറ്റേര്‍ലി എ.എസ് ഫെറി കൈകാര്യം ചെയ്യും. കൊച്ചിയില്‍ നിർമിച്ച്​ നോര്‍വേയിൽ എത്തിച്ച ശേഷമാണ്​ പരീക്ഷണ ഓട്ടവും കമീഷനിങ്ങും നടത്തുക. ചരക്കുനീക്കത്തിന്​ 16 ഭീമന്‍ ട്രെയ്‌ലറുകള്‍ വഹിക്കാനുള്ള ശേഷി ഇവക്കുണ്ടാകും. പൂർണമായി കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എന്‍ജിനീയറിങ് നിര്‍വഹിക്കുന്ന കപ്പലി​ൻെറ രൂപകല്‍പന നോര്‍വേ നേവല്‍ ഡൈനമിക്‌സാണ് നിര്‍വഹിക്കുന്നത്. ആഗോളതലത്തില്‍ മുന്‍നിര കമ്പനികളെ പിന്തള്ളിയാണ് കരാര്‍ കൊച്ചി കപ്പല്‍ശാല സ്വന്തമാക്കിയത്. സാങ്കേതിക തികവുള്ള മികച്ച ഹൈ എന്‍ഡ് കപ്പലുകള്‍ നിര്‍മിച്ച് നേര​േത്ത പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്ത ട്രാക് റെക്കോഡാണ് കൊച്ചിക്ക്​ തുണയായത്. കൊച്ചി വാട്ടര്‍ മെട്രോക്കുവേണ്ടി 23 ഹൈബ്രിഡ് ഇലക്ട്രിക് ബോട്ടുകള്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story