Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചന്ദ്രൻ പിള്ള...

ചന്ദ്രൻ പിള്ള വധക്കേസ്​: ഏഴ്​ സി.പി.എം പ്രവർത്തകരുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
കൊച്ചി: ആലപ്പുഴ വള്ളികുന്നത്ത് ആർ.എസ്.എസ് കാര്യവാഹക്​ ചന്ദ്രൻ പിള്ള വധക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ച ഏഴ്​ സി.പി.എം പ്രവർത്തകരെ ഹൈകോടതി വെറുതെ വിട്ടു. മാവേലിക്കര സെഷൻസ്​ കോടതി ശിക്ഷിച്ച പ്രതികളായ ഓമനക്കുട്ടൻ, റോഷൻ, റോബിൻ, പ്രദീപ്​, പ്രവീൺ, സുനിൽ, ക​ുഞ്ഞുമോൻ എന്നിവരെയാണ്​ ജസ്​റ്റിസ്​ എ. ഹരിപ്രസാദ്, ജസ്​റ്റിസ്​ എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ​െബഞ്ച്​ വെറുതെവിട്ടത്​. പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികൾ അവിശ്വസനീയമെന്ന് വിലയിരുത്തിയാണ് വിചാരണക്കോടതി വിധി ഹൈകോടതി റദ്ദാക്കിയത്​.ആർ.എസ്.എസ്-സി.പി.എം സംഘർഷം നിലനിന്നിരുന്ന ഇവിടെ രണ്ട്​ സി.പി.എം പ്രവർത്തകരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിന് ​െപാലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെ​ 2007 ഏപ്രിൽ 20ന്​ രാഷ്​ട്രീയ ​ൈവരാഗ്യത്താൽ പ്രതികൾ സംഘം ചേർന്ന്​ ആക്രമിച്ച്​ ​ചന്ദ്രൻ പിള്ളയെ കൊലപ്പെടുത്ത​ിയെന്നാണ്​ കേസ്​. സെഷൻസ്​ കോടതി വിധിക്കെതിരെ പ്രതികൾ ഹൈകോടതിയിൽ അപ്പീൽ ഹരജി നൽകുകയായിരുന്നു. രാഷ്​ട്രീയപ്രേരിതമായാണ് തങ്ങളെ കേസിൽ പ്രതി ചേർത്തതെന്നായിരുന്നു ഹരജിക്കാരുടെ വാദം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story