Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 11:58 PM GMT Updated On
date_range 14 July 2020 11:58 PM GMTഇതര ജില്ല വള്ളങ്ങളെ നിയന്ത്രിക്കണം -എ.ഐ.ടി.യു.സി
text_fieldsbookmark_border
അരൂർ: മത്സ്യബന്ധനം നിരോധിച്ച ജില്ലയിലെ തീരങ്ങളിൽ ഇതര ജില്ലകളിലെ വള്ളങ്ങൾ മത്സ്യബന്ധനം നടത്തുന്നത് അധികൃതർ തടയുന്നില്ലെന്ന് പരാതി. തൊഴിലാളികൾ ഫോട്ടോയും ശബ്ദസന്ദേശവുമായി ഫിഷറീസ് അധികാരികളെ വിവരം അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നിെല്ലന്നാണ് പരാതി. ചേർത്തല താലൂക്കിലെ ഭൂരിഭാഗം വള്ളങ്ങളും ചെല്ലാനം ഹാർബറിലും ഫോർട്ട്കൊച്ചി പ്രദേശത്തുമായി കെട്ടിയിട്ടിരിക്കുകയാണ്. അവ അറ്റകുറ്റപ്പണിക്ക് കെട്ടിവലിച്ച് കൊണ്ടുവരാൻപോലും ആലപ്പുഴയിലെ അധികാരികൾ സമ്മതിക്കാതിരിക്കുമ്പോഴാണ് ഇതര ജില്ലകളിൽനിന്നുള്ള വള്ളങ്ങൾ ആലപ്പുഴയുടെ തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ജില്ല കടലോര കായലോര മത്സ്യത്തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) നേതാക്കളായ ജോയ് സി. കമ്പക്കാരൻ, നെൽസൺ ചൊങ്ങുംതറ, ഷിനു സെബാസ്റ്റ്യൻ തുടങ്ങിയവർ ഫിഷറീസ് ഡി.ഡിക്ക് പരാതി നൽകി. ചിത്രം AP61 Aisha എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ആയിഷ ജലാൽ (കായംകുളം പി.കെ.കെ.എസ്.എം.എച്ച്.എസ്.എസ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story