Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ് ബാധിച്ച്​...

കോവിഡ് ബാധിച്ച്​ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

text_fields
bookmark_border
കാഞ്ഞിരപ്പള്ളി/ഗാന്ധിനഗർ​: കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ചേലത്താംപറമ്പിൽ (പീടികയിൽ) അബ്​ദുൽസലാമാണ്​ (72) മരിച്ചത്. ന്യുമോണിയ ബാധിച്ചാണ്​ മരണമെന്നും മരണ​േശഷം നടത്തിയ കോവിഡ്​ സ്രവപരി​േശാധന ഫലം നെഗറ്റിവാണെന്നും​​ ഡോക്​ടർമാർ പറഞ്ഞു. ​ഓ​ട്ടോ ഡ്രൈവറായ ഇദ്ദേഹത്തെ​ ജൂൺ 26നാണ്​ പനി ബാധിച്ച് കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പിന്നീട് ശരീരവേദനയും തലവേദനയും ഉണ്ടായതിനെത്തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. പരിശോധനയില്‍ വൈറല്‍ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഈ മാസം ആറിന്​​ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഒമ്പതാംതീയതിയാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. രോഗത്തി​ൻെറ ഉറവിടം കണ്ടെത്താനായിട്ടില്ല. കടുത്ത ശ്വാസംമുട്ടൽ ഉണ്ടായിരുന്നതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റിയിരുന്നു. തിങ്കളാഴ്ച പുലർച്ച ആരോഗ്യനില മോശമാകുകയും രാവിലെ 7.30ന് മരിക്കുകയുമായിരുന്നു. മൃതദേഹത്തിൽനിന്ന് സ്രവം ശേഖരിച്ച്​ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചാണ്​ പരിശോധിച്ചത്​. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചശേഷം രണ്ടുതവണ സ്രവമെടുത്ത്​ പരിശോധനക്ക്​ അയച്ചിരുന്നെങ്കിലും ഫലം ലഭിച്ചിരുന്നില്ലെന്ന്​ കൊറോണ വിഭാഗം നോഡൽ ഓഫിസർ ഡോ. ആർ. സജിത്കുമാർ പറഞ്ഞു. അബ്​ദുൽസലാമി​ൻെറ ഭാര്യ: കാഞ്ഞിരപ്പള്ളി പാറടിയിൽ കുടുംബാംഗം പരേതയായ സാറാമ്മ. മക്കൾ: റഷീദ, റഷീദ്​, റസാഖ്​. മരുമക്കൾ: ഷാഹുൽ, ഖദീജ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story