Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവഴിയോര ചിപ്​സ്​...

വഴിയോര ചിപ്​സ്​ വിൽപന: ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ സഹായം തേടും​ -ആരോഗ്യ സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർമാൻ

text_fields
bookmark_border
വഴിയോര ചിപ്​സ്​ വിൽപന: ഭക്ഷ്യസുരക്ഷ വകുപ്പി​ൻെറ സഹായം തേടും​ -ആരോഗ്യ സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർമാൻ ആലപ്പുഴ: വഴിയോരങ്ങളിലെ ചിപ്സ്​ വിൽപന സംബന്ധിച്ച്​ ആലപ്പുഴ നഗരസഭ കർശന നടപടി സ്വീകരിക്കും. കായ വറുത്തത്​ ഉൾപ്പെടെയുള്ള സാധനങ്ങളുടെ ഉൽപാദനവും അതിനായി ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം രാസവസ്​തുക്കൾ അടങ്ങിയിട്ടുണ്ടോ എന്നിവ പരിശോധിക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തിന് നിർ​ദേശം നൽകിയതായി ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ അഡ്വ.എ.എ. റസാഖ് അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ സംസ്​ഥാന സർക്കാറി​ൻെറ ഭക്ഷ്യസുരക്ഷ വകുപ്പി​ൻെറ സഹായം തേടും. കോവിഡ്​ ലോക്​ഡൗൺ പൊതുവെ നിലനിൽക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട്​ മൂലം സ്വയം ജീവനോപാധിയെന്ന നിലയിൽ ഇത്തരം ​തൊഴിലുകൾ പലരും കണ്ടെത്താൻ നിർബന്ധിതരാകുമെന്ന യാഥാർഥ്യം ബോധ്യമുള്ളതിനാലാണ്​ നഗരസഭ ആദ്യഘട്ടത്തിൽ കർശന നടപടികളിലേക്ക്​ പോകാതിരുന്നത്​. അതേസമയം ഇത്തരം കച്ചവടം വ്യാപകമായതായി ശ്രദ്ധയിൽ പെട്ടപ്പോൾ കൃത്യമായ അന്വേഷണം ആവശ്യമാണെന്ന്​ ബോധ്യപ്പെട്ടു. ആരെങ്കിലും വീടുകളിൽ സ്വയം ചിപ്​​സ്​ ഉണ്ടാക്കി വിൽക്കുന്നതോ പരമ്പരാഗത കുടിൽ വ്യവസായ സംരംഭങ്ങളോ അല്ല ഇതെന്ന്​ പ്രഥമദൃഷ്​ട്യാ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്​. ജനങ്ങളുടെ ആരോഗ്യം മുൻനിർത്തി ഇവയുടെ ഉറവിടം എവിടെയാണ്​ എന്നത്​ ക​ണ്ടെത്തേണ്ടത്​ അത്യാവശ്യമാണ്​. അതിന്​ നഗരസഭ കർശന നടപടിയുമായി മുന്നോട്ട്​ പോകും -അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story