Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസുധാകരന്‍ തീരദേശ​െത്ത​...

സുധാകരന്‍ തീരദേശ​െത്ത​ വഞ്ചിച്ചു -എ.എ. ഷുക്കൂർ

text_fields
bookmark_border
ആലപ്പുഴ: കരിമണൽ ലോബിക്ക്​ തീരദേശം വിട്ടുനല്‍കി സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മാരെ മന്ത്രി ജി. സുധാകരന്‍ വഞ്ചിച്ചെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍, ഡി.സി.സി വൈസ്​ പ്രസിഡൻറ്​ തോമസ് ജോസഫ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനവിരുദ്ധ സമരത്തി​ൻെറ മുന്‍പന്തിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നില്‍ക്കുന്നതി​ൻെറ മാനസിക വിഭ്രാന്തിയിലാണ് അദ്ദേഹം. പ്രളയജലമൊഴുക്കി കളയാനെന്ന് പറഞ്ഞ് കുട്ടനാട്ടിലെ ജനങ്ങളെ പറ്റിക്കുകയും അതേസമയം തീരദേശവാസികളെ വഞ്ചിക്കുകയുമാണ് സുധാകരന്‍ ചെയ്യുന്നത്. ഇതിനായി ജില്ലാ ഭരണകൂടത്തെ ചൊല്‍പ്പടിക്ക്​ നിര്‍ത്തിയിരിക്കുകയാണ്. ഭരണം പൂര്‍ത്തിയാകാന്‍ കുറച്ച് നാള്‍മാത്രം ശേഷിക്കെ തീരദേശത്ത് കടല്‍ഭിത്തി നിർമിക്കാനോ പുലിമുട്ട് ഇടാനോ മന്ത്രിക്ക്​ കഴിഞ്ഞിട്ടില്ല. കോവിഡ് പ്രതിരോധത്തിൽ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വന്‍പരാജയമാണെന്നും ഷുക്കൂര്‍ കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story