Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബാലാവകാശ കമീഷൻ ചെയർമാൻ ...

ബാലാവകാശ കമീഷൻ ചെയർമാൻ നിയമനം ചോദ്യം ചെയ്​ത്​ ഹരജി

text_fields
bookmark_border
കൊച്ചിസ: സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാനായി അഡ്വ. കെ.വി. മനോജിനെ നിയമിച്ചത്​ ചോദ്യം ചെയ്​ത്​ ഹൈകോടതിയിൽ ഹരജി. മതിയായ യോഗ്യതയില്ലാതെയാണ്​ നിയമനമെന്ന്​ ചൂണ്ടിക്കാട്ടി എൻ.എസ്.യു (നാഷനൽ സ്​റ്റുഡൻറ്​സ്​ യൂനിയൻ) ദേശീയ സെക്രട്ടറിയും തിരുവനന്തപുരം വള്ളക്കടവ്​ സ്വദേശിയുമായ എറിക് ഇ. സ്​റ്റീഫനാണ്​ ഹരജി നൽകിയത്​. റിട്ട. ജില്ല ജഡ്ജി ഉൾപ്പെടെയുള്ളവരെ മറികടന്നാണ് മതിയായ യോഗ്യതയില്ലാത്ത മനോജ് കുമാറിനെ സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാനാക്കിയതെന്ന് ഹരജിയിൽ പറയുന്നു. അതേസമയം, നാല്​ അംഗങ്ങളുടെ നിയമനത്തിന്​ യോഗ്യതയില്ലാത്തവരെ ഉൾപ്പെടുത്തിയാണ്​ ഷോർട്ട്​ ലിസ്​റ്റ്​​ ​പ്രസിദ്ധീകരിച്ചതെന്ന്​ ചൂണ്ടിക്കാട്ടി അപേക്ഷകനും ഏറ്റുമാനൂർ സ്വദേശിയുമായ പ്രശാന്ത്​ രാജൻ നൽകിയ ഹരജി കോടതി പിന്നീട്​ പരിഗണിക്കാൻ മാറ്റി. ഹരജിക്കാരൻ മതിയായ യോഗ്യതയുള്ള വ്യക്തിയായിട്ടും നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നാണ്​ ഹരജിയിൽ പറയുന്നത്​.
Show Full Article
TAGS:
Next Story