Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രളയ ഫണ്ട് തട്ടിപ്പ്: ...

പ്രളയ ഫണ്ട് തട്ടിപ്പ്: അൻവറി​െൻറ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

text_fields
bookmark_border
പ്രളയ ഫണ്ട് തട്ടിപ്പ്: അൻവറി​ൻെറ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി മൂവാറ്റുപുഴ: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാം പ്രതി അൻവറി​ൻെറ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കേസിൽ ആറാം പ്രതിയുടെ വാട്സ്​ആപ് സന്ദേശങ്ങൾ ഉൾപ്പെടെ തെളിവായി ചൂണ്ടിക്കാണിച്ച് ക്രൈംബ്രാഞ്ച് ജാമ്യാപേക്ഷയെ എതിർത്തു. ആറാം പ്രതി നിധി​ൻെറ ഫോണിൽ മഹേഷ് അൻവർ എന്നാണ് അൻവറി​ൻെറ നമ്പർ ചേർത്തിരുന്നത്. പ്രളയ ഫണ്ട് തട്ടിപ്പിലൂടെ ലഭിച്ച പണം ബാങ്ക് അക്കൗണ്ടിൽ എത്തിയതിലെ ദുരൂഹതയും തട്ടിപ്പിൽ അൻവറിൻെറ പങ്ക് വ്യക്തമാക്കുന്നതാണെന്നു ക്രൈംബ്രാഞ്ചിനുവേണ്ടി ഹാജരായ വിജിലൻസ് അഡീഷനൽ ലീഗൽ അഡ്വൈസർ എൽ.ആർ. രഞ്ജിത്ത് കുമാർ വാദിച്ചു. അതേസമയം, ബാങ്ക് അക്കൗണ്ടിലേക്കെത്തിയ പണം മടക്കി നൽകിയിരുന്നെന്നും ഇക്കാര്യം കലക്ടറെ ബോധ്യപ്പെടുത്തി​െയന്നുമാണ് അൻവറിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. ഇരുഭാഗത്തി​​ൻെറയും വാദം കേട്ട വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്​റ്റ്യൻ വിധി പറയുന്നത് വെള്ളിയാഴ്​ചത്തേക്കു മാറ്റുകയായിരുന്നു.
Show Full Article
TAGS:
Next Story