Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightശ്രീനാരായണ സഹോദര...

ശ്രീനാരായണ സഹോദര ധർമവേദി വെള്ളാപ്പള്ളിയുടെ വസതിയിലേക്ക് മാർച്ച്​ നടത്തി

text_fields
bookmark_border
ചേർത്തല: ശ്രീനാരായണ സഹോദര ധർമവേദിയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശ​ൻെറ വസതിയിലേക്ക് മാർച്ച് നടത്തി. എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറി കെ.കെ. മഹേശ​ൻെറ മരണത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് വെള്ളാപ്പള്ളി നടേശൻ രാജിവെക്കുക, പൊലീസ് അന്വേഷണം ഊർജിതമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. കണിച്ചുകുളങ്ങര മാർക്കറ്റിൽനിന്ന്​ ആരംഭിച്ച മാർച്ച് കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ ധർമവേദി നേതാവ് സി.കെ. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. അധാർമികവും കൊടിയ ചൂഷണത്തി​ൻെറ ഇരയായിട്ടും ഒരു രാഷ്​ട്രീയ പാർട്ടിയും സാംസ്​കാരിക നായകരും മഹേശ​ൻെറ മരണത്തെപ്പറ്റി പ്രതികരിക്കുന്നി​ല്ലെന്ന്​ അദ്ദേഹം പറഞ്ഞു​. പ്രഫ. എം.കെ. സാനു, സൗത്ത് ഇന്ത്യൻ വിനോദ് തുടങ്ങിയവരും പങ്കെടുത്തു. ഇതിനിടെ, വെള്ളാപ്പള്ളി നടേശ​ൻെറ മാനേജറും കെ.കെ. മഹേശൻ ആത്മഹത്യക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുള്ളയാളുമായ കെ.എൽ. അശോകനെ പൊലീസ് ബുധനാഴ്​ച ചോദ്യം ചെയ്തു. കണിച്ചുകുളങ്ങരയി​െല അശോക​ൻെറ വസതിയിലെത്തിയാണ് മാരാരിക്കുളം പൊലീസ് ചോദ്യം ചെയ്തത്. വൈകാതെ വെള്ളാപ്പള്ളി നടേശനെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:
Next Story